HOME
DETAILS

ശ്രീറാം വെങ്കിട്ടരാമനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍; പരുക്കേറ്റ ബഷീറിനെ സ്‌കൂട്ടറില്‍ കയറ്റി വിടാന്‍ ശ്രമിച്ചെന്ന് യുവാവിന്റെ മൊഴി

  
backup
August 03 2019 | 11:08 AM

more-eyewitness-comments-against-sreeram-venkitta-raaman

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനും യുവതിയും സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ ശ്രീറാമിനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍. തന്റെ സ്‌കൂട്ടറില്‍ തട്ടിയെന്ന് തോന്നും വിധം കടന്നുപോയ കാറാണ് മാധ്യമപ്രവര്‍ത്തകനെ ഇടിച്ചതെന്നും അപകടം കണ്ട് ഇറങ്ങി നോക്കിയ തന്നോട് പരുക്കേറ്റ ബഷീറിനെ സ്‌കൂട്ടറില്‍ ആശുപത്രിയിലെത്തിക്കാമോ എന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ചോദിച്ചതായും സംഭവസമയത്ത് അതുവഴി വന്ന ജിത്തു വെളിപ്പെടുത്തി. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ ബഷീറിനെ ആ അവസ്ഥയില്‍ സ്‌കൂട്ടറില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞതായും ജിത്തു വെളിപ്പെടുത്തി.

'തട്ടി തട്ടിയില്ലെന്ന മാതിരിയാണ് കാറ് വന്നത്. ബൈക്കിന്റെ പിന്‍ഭാഗത്താണ് കാറിടിച്ചത്. ഇടിച്ചതോടെ ബൈക്ക് തെറിച്ചു. പോസ്റ്റില്‍ പോയിടിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. കാറില്‍ രണ്ട് പേരായിരുന്നു. രണ്ട് പേരും ആ സമയത്ത് തന്നെ മരിച്ച് പോയെന്നാണ് ഞാന്‍ കരുതിയത്. വണ്ടിയൊതുക്കി ഞാന്‍ കാറിന്റെ മുന്‍വശത്തേക്ക് പോയി നോക്കിയപ്പോള്‍ വണ്ടിയിലുള്ളവര്‍ക്ക് അനക്കമുണ്ട്. എയര്‍ ബാഗൊക്കെ പുറത്തുവന്ന നിലയിലായിരുന്നു.

അതിലെ പുരുഷന്‍ പുറത്തേക്കിറങ്ങി വന്ന് ബൈക്കിലുള്ളയാള്‍ക്ക് എന്തുപറ്റിയെന്ന് ചോദിച്ചു. 'ദേ ഇവിടെ കിടക്കുവാണ് സാറേ' എന്ന് ഞാന്‍ പറഞ്ഞു. പുള്ളി വന്ന് വീണു കിടക്കുന്നയാളെ കൈയിലെടുത്തു. എന്നിട്ട് എന്റെ വണ്ടിയില്‍ ആശുപത്രിയില്‍ കൊണ്ടുപോകാമോ എന്ന് ചോദിച്ചു. കൂടെയുള്ള സ്ത്രീയും വന്ന് എങ്ങനെയെങ്കിലും അയാളെ രക്ഷിക്കൂ എന്ന് പറയുന്നുണ്ടായിരുന്നു. പക്ഷേ, എന്റെ ആക്ടിവ പോലെ കണ്ടീഷനില്ലാത്ത വണ്ടിയില്‍ എങ്ങനെയാ സാറേ ഇങ്ങനെയൊരാളെ കൊണ്ടുപോവുക എന്ന് ഞാന്‍ ചോദിച്ചു. അപ്പോഴേക്കും പുരുഷന്റെ കയ്യിലെയാളുടെ വായില്‍ നിന്ന് നന്നായി രക്തമൊഴുകുന്നുണ്ടായിരുന്നു. വല്ലാതെ രക്തമൊഴുകിയിരുന്നു'', ജിതു പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍  'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു'

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

International
  •  2 months ago