സഹപാഠിയായ കോളജ് വിദ്യാര്‍ഥിനിയെ വീട്ടിലെ ബാത്ത്റൂമില്‍ തീയിട്ടുകൊന്ന പ്രതിക്ക് രണ്ട് വര്‍ഷത്തിന് ശേഷം വധശിക്ഷ വിധിച്ച് കോടതി
ഗുവാഹട്ടി: പെണ്‍സുഹൃത്തിനെ സ്വന്തം വീട്ടിലെ ബാത്ത്റൂമില്‍ തിയിട്ടുകൊലപ്പെടുത്തിയ കൊളജ് വിദ്യാര്‍ഥിക്ക് സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം വധശിക്ഷ വിധിച്ചു. ആസാമിലെ ഗുവാഹട്ടി സ്വദേശിനിയായ ശ്വേതാ അഗര്‍വാളാണ് 2017 ഡിസംബറില്‍ ആണ്‍സുഹൃത്ത് ഗോവിന്ദ് സിംഗാളിന്റെ വീട്ടില്‍ കൊല്ലപ്പെട്ടത്.
ഡിസംബര്‍ നാലിന് ഇയാളുടെ വാടക വീട്ടില്‍ ശ്വേത ചെന്നിരുന്നു. അവിടെ വച്ച് വിവാഹക്കാര്യം സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും ഗോവിന്ദ് ശ്വതയുടെ മുടിയില്‍ കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിക്കുകയുമായിരുന്നു. ബോധ രഹിതയായി നിലത്തുവീണ ശ്വേതയെ ഗോവിന്ദും മാതാവും സഹോദരിയും ബാത്ത്റൂമിലിട്ട് തീ കൊളുത്തി കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടന്നു.
കേസന്വേഷിച്ച പൊലിസ് കൊലപാതകവും ഇതിന് പിന്നില്‍ നടന്ന ക്രിമിനല്‍ ഗൂഡാലോചനയും പുറത്തുകൊണ്ടുവന്നതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. തുടര്‍ന്ന് ഗുവാഹത്തി കോടതി ഗോവിന്ദ ്സിംഗാളിനെ വധശിക്ഷക്കും മാതാവിനെയും സഹോദരിയെയും തടവ്ശിക്ഷക്കും വിധിക്കുകയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ശ്വേത പ്ലസ് ടു പരീക്ഷയില്‍ കൊമേഴ്സ് ഗ്രൂപ്പില്‍ സംസ്ഥാനത്തെ ഒന്നാം റാങ്കുകാരിയായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ ഗുവാഹട്ടി കെ.സി ദാസ് കൊമേഴ്സ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ശ്വേത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."