യാത്ര ചെയ്യാന്‍ റോഡുകളില്ല പാലമംഗലം എടത്തറവയല്‍ പ്രദേശവാസികള്‍ ദുരിതത്തില്‍
കല്‍പ്പറ്റ: പാലമംഗലം, എടത്തനവയല്‍ പ്രദേശവാസികള്‍ യാത്രാസൗകര്യങ്ങളില്ലാതെ ദുരിതത്തില്‍. മുട്ടില്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ പാലമംഗലം, എടത്തനവയല്‍ പ്രദേശത്തെ റോഡുകളും പാലങ്ങളും ഗതാഗത യോഗ്യമായി കിട്ടുന്നതിനുവേണ്ടി ഫണ്ട് അനുവദിക്കണമെന്ന് മുട്ടില്‍ പഞ്ചായത്തിനും ജില്ലാ കലക്ടര്‍ക്കും എം.എല്‍.എക്കും എം.പിക്കും അപേക്ഷ നല്‍കിയിട്ടും ഫണ്ട് അനുവദിച്ചില്ലയെന്ന് പാലമംഗലം എടത്തറ പ്രദേശവാസികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
മഴപെയ്ത് ചളിക്കുളമാകുന്ന റോഡില്‍ നടന്നു പോകാന്‍ പറ്റാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികള്‍. ജനങ്ങള്‍ക്ക് അസുഖം പിടിപെട്ടാലോ അത്യാഹിതമായി രോഗികളെ ആശുപത്രിയില്‍ എത്തിക്കാനായി എടുത്തുകൊണ്ട് പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് റോഡുള്ളത്. മുട്ടില്‍ ഡബ്ല്യുഎംഒ സ്‌കൂളിലേക്ക് 400 ഓളം വിദ്യാര്‍ഥികള്‍ നടന്നു പോകുന്നതും ഈ ചളിക്കുളമായ റോഡിലൂടെയാണ്.
കൂടാതെ തൊട്ടടുത്തുള്ള പലാഴി പുഴയുടെ കുറുകയുള്ള കോണ്‍ക്രീറ്റ് പാത സ്വകാര്യ വ്യക്തികള്‍ മണലെടുത്തതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു പോയിരുന്നു.
ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല. പാലമംഗലത്തെ ഒരു തോടിന് 2014ല്‍ കല്‍പ്പറ്റ മണ്ഡലം എംഎല്‍എയുടെ ആസ്ഥിവികസന പദ്ധതിയില്‍പ്പെടുത്തി 65 ലക്ഷം ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പാലത്തിന്റെ ഇരുകാലുകള്‍ മാത്രം പണിത് പാലം പണി പാതിവഴിയില്‍ ഉപേക്ഷിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ച മുട്ടില്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയും അവഗണനയും മൂലമാണ് ഈ പ്രദേശത്തെ റോഡുകളുടെയും പാലത്തിന്റെയും വികസനങ്ങള്‍ നടക്കാതിരുന്നത്.
ഇനിയും അധികാരികള്‍ റോഡ് നിര്‍മാണങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളുടെ മുമ്പില്‍ സമരങ്ങള്‍ നടത്തുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അബുബക്കര്‍, എം.സി. തോമസ്, വി.പി. രായിന്‍, കുരിയക്കോസ് മാത്യു, കെ. മുജീബ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."