HOME
DETAILS

മലയോരത്തെ കാര്‍ഷിക രംഗത്ത് പുത്തനുണര്‍വേകി ഓടേരിപ്പൊയില്‍ നീര്‍ത്തട പദ്ധതി ഉദ്ഘാടനം ചെയ്തു

  
backup
June 01 2017 | 20:06 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4-2


തൊട്ടില്‍പ്പാലം: മലയോരത്തെ കാര്‍ഷിക രംഗത്ത് പുത്തനുണര്‍വേകി കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ ഓടേരിപ്പൊയില്‍ നീര്‍ത്തട പദ്ധതി കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി.
    മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ വിഭവയത്രങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് മണ്ണ് സംരക്ഷണ വകുപ്പ് നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യവികസന നിധിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ 1,2,16 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പദ്ധതിക്കായി 2.5 കോടി രൂപയുടെ പ്രവര്‍ത്തനാനുമതിയാണ് ലഭിച്ചത്.  ചൊത്തക്കൊല്ലി തോടില്‍ കരിങ്ങാട് പോസറ്റ് ഓഫിസിനു സമീപം താഴെ കരിങ്ങാട് തോട് കൂടിച്ചേര്‍ന്ന് മൂന്നാംകൈ പുഴയിലെത്തുന്ന സ്ഥലം വരെയാണ് നീര്‍ത്തടത്തിന്റെ വൃഷ്ടി പ്രദേശം. 810 ഹെക്ടര്‍ സ്ഥലത്തെ കര്‍ഷകര്‍ക്കും 1350 ഗുണഭോക്താക്കള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
    അതേസമയം പദ്ധതി പ്രദേശത്ത് അധിവസിക്കുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും സ്വന്തം കൃഷിയിടങ്ങളില്‍ വിവിധമണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. ഇത് ഗുണഭോക്താക്കള്‍ക്ക് സംഘമായോ വ്യക്തികതമായോ ചെയ്യാം. വ്യക്തിഗതപ്രവര്‍ത്തനങ്ങള്‍ക്ക് 90%സബ്‌സിഡിയും, പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് 95% സബ്‌സിഡിയും ലഭിക്കും. പദ്ധതിക്കായി ഒരു കര്‍ഷകന് പരമാവധി 1.5 ലക്ഷം രൂപ സബ്‌സിഡിയിനത്തില്‍ അനുവദിക്കും.  മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഭൂവിഭവശോഷണം നിയന്ത്രിക്കുന്നതിനുമായുള്ള പദ്ധതി നടപ്പാക്കുന്നതോടെ  മേഖലയിലെ കാര്‍ഷികമേഖലയില്‍ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. ഒപ്പം പ്രാദേശിക തൊഴിലവസരങ്ങളും ലക്ഷ്യം കാണുന്നുണ്ട്.   ചടങ്ങില്‍ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ.ജസ്റ്റിന്‍ മോഹന്‍ ഐ.എഫ്.എസ് പദ്ധതി വിശദീകരണം നടത്തി.
കാര്‍ഷിക ഉല്‍പാദന കമ്മിഷണര്‍ ടിക്കാറം മീണ ഐ.എ.എസ്, പി.ജി. ജോര്‍ജ്ജ് മാസ്റ്റര്‍, കെ സജിത്ത്, പി.പി ചന്ദ്രന്‍, പുഷ്പ തോട്ടിന്‍ചിറ, കെ.ടി സുരേഷ്, പി.സുരേന്ദ്രന്‍ മാസ്റ്റര്‍, കെ.പി ശ്രീധരന്‍ മാസ്റ്റര്‍, റീന കുയ്യടി, മോളി കെ.കെ, രാജു തോട്ടിന്‍ചിറ, സൂപ്പി മണക്കര, അഡ്വ:രതീഷ്‌കുമാര്‍, എബ്രഹാം തടത്തില്‍, എം.ടി മനോജ് എന്നിവര്‍ സംസാരിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ് സ്വാഗതവും, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ ടി.പി അയിഷ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago