റഹ്മാനിയ്യക്ക് നഷ്ടമായത് നിഷ്‌കളങ്ക സേവകനെ
കടമേരി: റഹ്മാനിയ്യ അറബി കോളേജിന്റെ യു.എ.ഇ കമ്മിറ്റിയുടെ പ്രഥമ ഖജാഞ്ചിയും നിലവില്‍ മാനേജിങ് കമ്മിറ്റി അംഗവുമായ അരയാക്കൂല്‍ മൊയ്തു ഹാജിയുടെ വിയോഗം മൂലം റഹ്മാനിയ്യയ്ക്ക് നഷ്ടമായത് നിഷ്‌കളങ്ക സേവനം ചെയ്ത അഭ്യുദയകാംക്ഷിയെയാണ്.
റഹ്മാനിയ്യയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ നാടുകളില്‍ തുടക്കം കുറിക്കാന്‍ പ്രധാന കാരണം മൊയ്തു ഹാജിയുടെ ഇടപെടലും നേതൃത്വവുമാണ്.
മൊയ്തു ഹാജിയുടെ വിയോഗത്തില്‍ റഹ്മാനിയ്യ മാനേജിങ് കമ്മിറ്റി അനുശോചിച്ചു. റഹ്മാനിയ്യ വര്‍ക്കിങ് പ്രസിഡന്റ് എസ്.പി.എം തങ്ങള്‍ അദ്ധ്യക്ഷനായി.
മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, കടമേരി മഹല്ല് ഖാസി ചിറക്കല്‍ ഹമീദ് മുസ്‌ലിയാര്‍, സി.എച്ച് മഹ്മൂദ് സഅദി, ബഷീര്‍ ഫൈസി ചീക്കോന്ന്, കുറ്റിയില്‍ പോക്കര്‍ ഹാജി, എന്‍.കെ ജമാല്‍ ഹാജി, പി.എ മമ്മൂട്ടി, കോമത്ത്കണ്ടി മമ്മു ഹാജി, കളമുള്ളതില്‍ കുഞ്ഞബ്ദുല്ല, നാളോങ്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പൊന്നാംകോട്ട് കരീം ഹാജി, മൂടാടി മൊയ്തു ഹാജി, പുത്തലത്ത് അമ്മത് ഹാജി, ഫൈസല്‍ ഹാജി എടപ്പള്ളി, പി.കെ കുഞ്ഞബ്ദുല്ല ഹാജി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."