വിദേശനിര്‍മിത പിസ്റ്റളും മയക്കുമരുന്നുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍
ഇരുപത് ഗ്രാം എ.ഡി.എം, വിദേശനിര്‍മിത പിസ്റ്റള്‍, നാല് തിരകള്‍ എന്നിവ
പിടിച്ചെടുത്തു
കാസര്‍കോട്: പിസ്റ്റളും മയക്കുമരുന്നുമായി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് ശഖീബ് (21) ആണ് ബേക്കല്‍ പൊലിസിന്റെ പിടിയിലായത്.
ഇരുപത് ഗ്രാം എ.ഡി.എം മയക്കുമരുന്നും വിദേശനിര്‍മിത പിസ്റ്റളും നാല് തിരകളും പൊലിസ് പിടിച്ചെടുത്തു. ശഖീബിന്റെ കൂടെ കാറിലുണ്ടായിരുന്ന ബേക്കലിലെ കത്തി അഷ്റഫും സുഹൃത്തും ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബംഗളൂരുവില്‍നിന്ന് കാറില്‍ മയക്കുമരുന്നുമായി യാത്ര ചെയ്തിരുന്ന സംഘം ഇന്നലെ പുലര്‍ച്ചെയാണ് പൊലിസ് പിടിയിലായത്. ബേക്കല്‍ തൃക്കണ്ണാട് കടപ്പുറം ഭാഗത്തെ സീപാര്‍ക്ക് ഹോട്ടലില്‍ സംഘം ഭക്ഷണം കഴിക്കുന്നതിനിടെ പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് സംഘം ഹോട്ടലില്‍ എത്തിയിരുന്നു. പൊലിസിനെ കണ്ടതോടെ ഇവര്‍ ക്ഷണം ഭക്ഷണം കഴിച്ച് കര്‍ണാടക രജിസ്ട്രേഷന് നമ്പറുള്ള കാറില്‍ പെട്ടെന്ന് സ്ഥലം വിടുകയായിരുന്നു.
സംശയം തോന്നിയ പൊലിസ് കാറിനെ പിന്തുടര്ന്ന് ഇവരെ തടയുകയായിരുന്നു. ഇതിനിടയിലാണ് രണ്ടുപേര്‍ രക്ഷപ്പെട്ടത്. സംഘം സ്ഥിരമായി ബംഗളൂരുവില്‍നിന്ന് മയക്കു മരുന്ന് കടത്തിവരുന്നതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. കത്തി അഷ്റഫ് മുന്‍പ് പാലക്കുന്നില്‍ നടന്ന ഒരു വെടിവയ്പ്പു കേസുമായി ബന്ധമുള്ളയാളാണ്. അറസ്റ്റിലായ യുവാവ് മലപ്പുറത്തെ ഒരു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."