കാബൂള്‍ ഭീകരാക്രമണത്തിനു പിന്നില്‍ ഐ.എസ്.ഐയെന്ന് അഫ്ഗാന്‍
കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്ച നടന്ന വന്‍ ഭീകരാക്രമണത്തിനു പിന്നില്‍ പാക് രഹസ്യാന്വേഷണ വിഭാഗമെന്ന് അഫ്ഗാനിസ്താന്‍. ഐ.എസ്.ഐയും നിരോധിത ഭീകരസംഘടന ഹഖാനി ശൃംഖലയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് സാദിഖ് സിദ്ദീഖി ആരോപിച്ചു. ദേശീയ മാധ്യമമായ 'ഇന്ത്യാ ടുഡേ' നടത്തിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
ഭീകരാക്രമണത്തിനു പിന്നിലെ ഐ.എസ്.ഐ പങ്കിനെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഹഖാനി ഭീകരത അവസാനിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷ. ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നുറപ്പാണ്-സാദിഖ് വ്യക്തമാക്കി.
അതിനിടെ, സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി. 300ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശവാസികളാണ് ആക്രമണത്തിനിരയായ കൂടുതല്‍ പേരും.
വിവിധ രാജ്യങ്ങളുടെ എംബസിയും പ്രസിഡന്റിന്റെ കൊട്ടാരവും സ്ഥിതിചെയ്യുന്ന നയതന്ത്ര മേഖലയായ സന്‍ബാഖ് ചത്വരത്തിലാണ് കാര്‍ബോംബ് സ്‌ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന 1,500ലേറെ കി.ഗ്രാം തൂക്കമുള്ള സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ജര്‍മന്‍, ജപ്പാന്‍ എംബസി ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ഫ്രഞ്ച്, തുര്‍ക്കി എംബസി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തു.
ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ പ്രതികരിച്ചിരുന്നു. ഐ.എസ് സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."