പോളിടെക്‌നിക് തെരഞ്ഞെടുപ്പ് നാളെ; മത്സരച്ചൂടില്ലാതെ അങ്ങാടിപ്പുറം ഗവ. പോളി
പെരിന്തല്‍മണ്ണ: ജില്ലയിലെ പോളിടെക്‌നിക് കോളജുകളില്‍ നാളെ യൂനിയന്‍ തെരഞ്ഞടുപ്പിന് കളമൊരുങ്ങുമ്പോള്‍ അങ്ങാടിപ്പുറം ഗവ. പോളിയില്‍ തെരഞ്ഞെടുപ്പ് ചൂടില്ല. യു.ഡി.എസ്.എഫ് ഇത്തവണ മത്സരരംഗത്തുനിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ 44 വര്‍ഷമായി എസ്.എഫ്.ഐ ജയിക്കുന്ന കാംപസില്‍ ഇത്തവണയും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന വിജയക്കൊടി പാറിച്ചേക്കും. ഏതാനും സീറ്റില്‍ ഫ്രാറ്റേണിറ്റിയും ചില സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി എസ്.എഫ്.ഐയിലെ സംഗീത് നേരത്തെ തന്നെ എതിരില്ലാതെ വിജയിച്ചിട്ടുണ്ട്.
എല്ലാവര്‍ഷവും വാശിയോടെ മത്സര രംഗത്തുണ്ടാകാറുള്ള യു.ഡി.എസ്.എഫ് കാംപസിനകത്ത് എസ്.എഫ്.ഐ കാണിക്കുന്ന രാഷ്ട്രീയ ഫാസിസത്തില്‍ പ്രതിഷേധിച്ചാണ് ഇത്തവണ തെരെഞ്ഞെടുപ്പ് ബഹിഷ്‌കരണവുമായെത്തിയത്. അതേസമയം, കഴിഞ്ഞവര്‍ഷത്തെ കോളജിലെ ആക്രമസംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഒറ്റപ്പെടുത്തിയ എം.എസ്.എഫ് ഉള്‍പ്പടെയുള്ള സംഘടനകള്‍ മത്സരിക്കാന്‍ ആളില്ലാത്തതിനാല്‍ ഫ്രാറ്റേണിറ്റിയെ സഹായിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടത്തുന്നതെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം.
ഈ വര്‍ഷം ആദ്യത്തിലാണ് കൊടിതോരങ്ങളെ ചൊല്ലി എം.എസ്.എഫ്-എസ്.എഫ്.ഐ തമ്മില്‍ കോളജിലുണ്ടായ ആക്രമം തെരുവിലേക്ക് വ്യാപിപ്പിച്ചതും പെരിന്തല്‍മണ്ണയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് വഴിവച്ചതും. തുടര്‍ന്ന് രണ്ടുദിവസമായി തുടര്‍ന്ന ആക്രമ പരമ്പരയില്‍ പൊതുമുതല്‍ നശിച്ചതുള്‍പ്പടെ കോടികളുടെ നഷ്ടവും ആളുകള്‍ക്ക് പരുക്കേറ്റ സംഭവവും വരെയുണ്ടായി.
കോളജില്‍ ഏകാധിപത്യ രീതിയിലൂടെ മറ്റു വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്രത്തെ പോലും എസ്.എഫ്.ഐ ചോദ്യം ചെയ്യുമ്പോള്‍ ഇതിനെതിരേ കാംപസില്‍ നിന്നുയരുന്ന പ്രതിഷേധമാണ് ബഹിഷ്‌കരണത്തിലൂടെ സൂചിപ്പിക്കുന്നതെന്ന് യു.ഡി.എസ്.എഫ് ജില്ലാ നേതാക്കള്‍ നേരത്തെ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതിയും കഴിഞ്ഞ ശേഷമെടുത്ത തീരുമാനം തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആളില്ലാതെ വന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാനുള്ള പൊള്ളത്തരം മാത്രമാണെന്നാണ് ഇടതുസംഘടനകള്‍ ഉന്നയിക്കുന്നത്. അതേസമയം അങ്ങാടിപ്പുറം ഒഴികെയുള്ള നാല് പോളികളില്‍ യു.ഡി.എസ്.എഫ് മത്സരരംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."