ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ ശബരിമല കര്‍മസമിതി റോഡ് ഉപരോധിച്ചു
മലപ്പുറം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈന്ദവ വിരുദ്ധ നിലപാട് കൈക്കൊള്ളുന്നുവെന്നാരോപിച്ച് ജില്ലയിലെ ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം നടന്നു.
മലപ്പുറം കുന്നുമ്മല്‍, അങ്ങാടിപ്പുറം, നിലമ്പൂര്‍, കുറ്റിപ്പുറം, കൊണ്ടോട്ടി, ചേളാരി തുടങ്ങിയ കേന്ദ്രങ്ങളിലാണ് രാവിലെ 11 മുതല്‍ 12വരെ ഉപരോധസമരം നടത്തിയത്.
ശബരിമല യുവതി പ്രവേശനവിധി പുന:പരിശോധിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂ ഹര്‍ജി നല്‍കുക, വിധി അസ്ഥിരപ്പെടുത്താന്‍ നിയമനിര്‍മാണം നടത്തുക, തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. മണിക്കൂറോളം നീണ്ടണ്ട ഉപരോധത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. മലപ്പുറത്ത് വാഹനങ്ങള്‍ മച്ചിങ്ങല്‍ കാവുങ്ങല്‍ ബൈപാസ് വഴി തിരിച്ചുവിട്ടു. മറ്റു കേന്ദ്രങ്ങളിലും ഗതാഗത തടസ്സമുണ്ടായി.
മലപ്പുറം കുന്നുമ്മലിലെ ഉപരോധ സമരം പന്തളം രാജകുടുംബാംഗം തന്വംഗി തമ്പുരാട്ടി ഉദ്ഘാടനംചെയ്തു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.സി.വി നമ്പൂതിരി അധ്യക്ഷനായി. ഭാര്‍ഗവറാം, കെ. സൗമിനി, നളിനി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."