വിദേശമദ്യ ഷാപ്പിനെതിരെ സമരം തുടരുന്നു:
പേരാമ്പ്ര: കായണ്ണ ഗ്രാമ പഞ്ചായത്തിലെ ഊളേരിയില്‍ വിദേശമദ്യഷാപ്പ് സ്ഥാപിക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് മദ്യഷാപ്പ് വിരുദ്ധ ജനകീയ സമരസമിതിയുടെ സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന രാപ്പകല്‍ സമരപന്തലില്‍ ജനകീയ നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും പിന്തുണയുമായി എത്തിയത് സമരത്തിന് ശക്തികൂടി. കഴിഞ്ഞ ദിവസം ലോറിയില്‍ ഇവിടെ എത്തിച്ച മദ്യം സമരക്കാരുടെ പ്രതിരോധത്തെ തുടര്‍ന്ന് കൂരാച്ചുണ്ട് പൊലിസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
മദ്യഷാപ്പ് അനുവദിക്കില്ലെന്ന ഉറപ്പ് രേഖാമൂലം ലഭിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരസമിതി. തിരുവനന്തപുരത്ത് വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്ത് പരുക്കേറ്റ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്നലെ സമരപന്തലില്‍ എത്തിയത് ഏറെ ആവേശമുണ്ടാക്കി. രേഖാമൂലമുളള ഉറപ്പു ലഭിക്കും വരെസമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."