ശരീഅത്ത് സമ്മേളനം: മഹല്ലുകളില്‍ പ്രചാരണം ശക്തിപ്പെടുത്തുക; എസ്.എം.എഫ്
മലപ്പുറം: മതാചാരപ്രകാരം ജീവിക്കാനുള്ള വിശ്വാസികളുടെ സ്വാതന്ത്ര്യത്തിനെതിരേ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ മഹല്ല് ഭാരവാഹികള്‍ കര്‍മരംഗത്ത് സജീവമായി നിലകൊള്ളണമെന്നും ശരീഅത്ത് സമ്മേളനം വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ മഹല്ല് തലങ്ങളില്‍ നടത്തണമെന്നും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ആവശ്യപ്പെട്ടു. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിക്കു കീഴില്‍ മേഖലാ, പഞ്ചായത്ത് സെക്രട്ടറിമാരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എം.എഫ് ആവിശ്കരിക്കുന്ന കര്‍മ പദ്ധതികള്‍ മഹല്ലുകളിലേക്കെത്തിച്ച് സാംസ്‌കാരികമായ മുന്നേറ്റത്തിന് വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി മഹല്ലില്‍ നടന്ന സംഗമത്തില്‍ എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷനായിരുന്നു. ലൈറ്റ് ഓഫ് മദീന പദ്ദതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി മഹല്ലുകള്‍ ശക്തിപ്പെടുത്താന്‍ പുതുതായി നിയമിതരായ ഓര്‍ഗനൈസര്‍മാരുടെ സേവനം മുഴുവന്‍ സമയത്തും ലഭ്യമാക്കാനും സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണം 19ന് നടത്താനും സംഗമത്തില്‍ തീരുമാനമായി. കെ.എം കുട്ടി എടക്കുളം, യു.ശാഫി ഹാജി, കെ. സെയ്തുട്ടിഹാജി സംസാരിച്ചു.
വാക്കോട് മൊയ്തീന്‍ ഫൈസി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, പി.കെ രായീന്‍ ഹാജി, ഒ.പി കുഞ്ഞാപ്പു ഹാജി, കെ.ടി കുഞ്ഞാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."