വിരമിച്ച എസ്.ഐയുടെ വീട്ടില്‍ മോഷണം: പ്രതി പിടിയിലായി
മഞ്ചേരി: മുന്‍ എസ്.ഐയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയിലായി. പയ്യനാട് കുട്ടിപ്പാറ സ്വദേശിയും മലപ്പുറം സ്‌പെഷല്‍ ബ്രാഞ്ചില്‍നിന്നു റിട്ടയര്‍ ചെയ്ത സബ് ഇന്‍സ്പകടറുമായ അരവിന്ദാക്ഷന്റെ വീടിന്റെ കതക് തകര്‍ത്ത് 17 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത സംഭവത്തിലെ പ്രധാന പ്രതിയെയാണ് മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം കോതമംഗലം തേലക്കാട്ടു വീട്ടില്‍ ഷാജഹാന്‍ (38)ആണ് പിടിയിലായത്. കഴിഞ്ഞ മാസം 25നാണ് സംഭവം. റിട്ട.എസ്.ഐ അരവിന്ദാക്ഷനും കുടുംബവും ബന്ധുവീട്ടിലേക്കു പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ വാതില്‍ തകര്‍ത്ത് മകളുടെ വിവാഹാവശ്യത്തിനായി കരുതിയിരുന്ന 17 പവന്‍ സ്വര്‍ണാഭരണങ്ങളും പണവുമാണ് അപഹരിച്ചിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിരവധി കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പുണ്ടാക്കാനായതായി പൊലിസ് പറഞ്ഞു. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കണ്ടത്തി. കൂട്ടുപ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, മഞ്ചേരി എസ്.ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."