വ്യോമാക്രമണം ലക്ഷ്യം തെറ്റി; ഫിലിപ്പൈന്‍സില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു
മനില: ഭീകരര്‍ക്കെതിരേ ഫിലിപ്പൈന്‍സ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 11 കരസേനക്കാര് കൊല്ലപ്പെട്ടു. മറാവി നഗരത്തിലുള്ള തീവ്രവാദികളെ ലക്ഷ്യമാക്കി ഇന്നലെ സൈനിക വിമാനങ്ങളില്‍നിന്ന് തൊടുത്തുവിട്ട മിസൈലുകളാണ് ഉന്നംതെറ്റി സൈനികരുടെ മേല്‍പതിച്ചത്.
ഒന്‍പത് ദിവസമായി തീവ്രവാദികള്‍ തദ്ദേശവാസികളെയടക്കം ബന്ധികളാക്കി നടത്തുന്ന ആക്രമണത്തെ ഫിലിപ്പൈന്‍ സൈന്യം ആദ്യമായി നടത്തിയ വ്യോമാക്രമണമാണ് ഉന്നം തെറ്റിയത്.
കഴിഞ്ഞ ദിവസം തീവ്രവാദികള്‍ റോക്കറ്റുള്പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനുള്ള തിരച്ചടിക്കിടെയാണ് വ്യോമസേനയുടെ ഭാഗത്തുനിന്ന് അബദ്ധം സംഭവിച്ചത്.
രൂക്ഷമായ യുദ്ധങ്ങള്‍ക്കിടയില്‍ നിരവധി കാര്യങ്ങള്‍ നടക്കാറുണ്ടെന്നും വ്യോമാക്രമണം ഉന്നം തെറ്റിയത് അത്തരത്തിലുള്ള സംഭവം മാത്രമാണെന്നും ഫിലിപ്പൈന്‍ പ്രതിരോധ സെക്രട്ടറി ഡെല്ഫിന് ലോറന്‍സാന വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു. ഇത് സൈന്യത്തിന് ഏറെ ദുഃഖകരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."