ജില്ലാ കണ്‍വന്‍ഷന്‍ നടത്തി
കല്‍പ്പറ്റ: പാര്‍ശ്വവല്‍ക്കപ്പെട്ടവരോടും സാധാരണക്കാരോടും നിര്‍ധനരോടും ഇടതു സര്‍ക്കാരിന് വര്‍ഗപരമായ പക്ഷ പാതിത്വമുണ്ടെന്നും അത് പൂര്‍ണ തലത്തിലെത്തിക്കാന്‍ സര്‍വിസ് സംഘടനകള്‍ക്ക് ബാദ്ധ്യതയുണ്ടെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പറഞ്ഞു. കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷമീര്‍ അധ്യക്ഷനായി. കെ.ആര്‍.ഡി.എസ്.എ സംസ്ഥാന പ്രസിഡന്റ് ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ആര്‍.ഡി.എസ്.എ സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ ഡപ്യൂട്ടി കലക്ടരുമായ ശിവദാസന്‍ സാറിന് യാത്രയയപ്പും നല്‍കി. വയനാട് എ.ഡി.എം ആയി ചുമതലയേറ്റ കെ.ആര്‍.ഡി.എസ്.എ അംഗം കെ.എം രാജു എന്നിവര്‍ക്ക് ഉപഹാരവും നല്‍കി. രാജു, വിന്‍സെന്റ്, ജോ.കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി.വി ആന്റണി, ജില്ലാ സെക്രട്ടറി സിന്ധു, സംസ്ഥാന സെക്രട്ടറിയേറ്റംഗം രേണു കുമാര്‍, മനോജ്, സൂപ്പി, സുനില്‍ മോന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."