ചരിത്ര മുഹൂര്‍ത്തത്തിനുള്ള ഒരുക്കത്തില്‍ ഹാജിമാര്‍; വ്യാഴാഴ്ച മുതല്‍ മിനയിലേക്ക് നീങ്ങിത്തുടങ്ങും
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: സഊദിയില്‍ ദുല്‍ഹജ്ജ് മാസം പ്രഖ്യാപിച്ചതോടെ തീര്‍ഥാടകര്‍ വിശുദ്ധ ഹജ്ജിനുള്ള അവസാനവട്ട ഒരുക്കങ്ങളിലേക്ക് പ്രവേശിച്ചു.
ചരിത്ര മുഹൂര്‍ത്തത്തിനുള്ള ഒരുക്കത്തിലാണ് മക്കയിലെത്തിയ വിശ്വാസി സമൂഹം. ഇതിനകം മക്കയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ ഉംറകളും മറ്റു ചരിത്രസ്ഥല സന്ദര്‍ശനങ്ങളും പൂര്‍ത്തിയാക്കി ഹജ്ജിനുള്ള ഒരുക്കങ്ങളിലേക്കു കടന്നുകഴിഞ്ഞു.
ശനിയാഴ്ചയാണ് ചരിത്രപ്രസിദ്ധമായ അറഫ സംഗമം. അതിനു മുന്നോടിയായി ഹാജിമാര്‍ വ്യാഴാഴ്ച മുതല്‍ മക്കയില്‍നിന്ന് തമ്പുകളുടെ നഗരിയായ മിനായിലേക്ക് നീങ്ങിത്തുടങ്ങും.
ഓരോ രാജ്യക്കാര്‍ക്കും പ്രത്യേകമായ സമയക്രമീകരണങ്ങള്‍ നല്‍കുന്നുണ്ടണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ക്ക് അവസാനഘട്ട നിര്‍ദേശ ക്ലാസുകളില്‍ സമയക്രമീകരണവും സജ്ജീകരണങ്ങളും വിശദീകരിക്കും. വെള്ളിയാഴ്ചയാണ് ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങുന്നതെങ്കിലും തിരക്കൊഴിവാക്കാനാണ് തീര്‍ഥാടക ലക്ഷങ്ങള്‍ വ്യാഴം മുതല്‍ പുണ്യ നഗരികളിലേക്ക് നീങ്ങിത്തുടങ്ങുക.
മിനായില്‍ ഇതിനകം തന്നെ സജ്ജീകരണങ്ങള്‍ പൂര്ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ടണ്ട്. വിദേശ രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്കും ആഭ്യന്തര തീര്‍ഥാടകര്‍ക്കും താമസ സ്ഥലങ്ങള്‍ പ്രത്യേകം സജ്ജീകരിക്കുകയും സൗകര്യങ്ങള്‍ നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ടണ്ട്. ഹാജിമാരെ പുണ്യ സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള വാഹന സൗകര്യങ്ങളും മെട്രോ ട്രെയിന്‍ സൗകര്യങ്ങളും അവസാന വട്ട ഒരുക്കങ്ങള്‍ പൂര്ത്തിയാക്കിയിട്ടുണ്ടണ്ട്.
പതിനേഴു ലക്ഷം ഹാജിമാരെ എത്തിക്കുന്നതിനുള്ള ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് മെട്രോ ട്രെയിന്‍ സര്‍വിസുകളുമാണ് സംവിധാനിച്ചിരിക്കുന്നത്.
സുരക്ഷക്കായി 5909 സി.സി.ടി.വി കാമറകള്‍ ഹജ്ജ് സുരക്ഷാ സേന കണ്ട്രോള് ആന്റ് കമാന്റണ്ട് സെന്ററിനു കീഴിലെ സി.സി.ടി.വി കണ്ട്രോള് റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ടണ്ട്. മക്കയുടെ എല്ലാ ഭാഗങ്ങളിലും പുണ്യസ്ഥലങ്ങളിലും ഹറമിന്റെ മുറ്റങ്ങളിലും സജ്ജീകരിച്ച കാമറകള്‍ സംശയകരമായ പ്രവര്‍ത്തനങ്ങളും തീര്‍ഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടാലുടന്‍ ഹജ്ജ് സുരക്ഷാ സേനാ കണ്ട്രോള് ആന്റ് കമാന്റണ്ട് സെന്ററില്‍നിന്ന് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കും.
ഹജ്ജ് സുരക്ഷാ സേനാ കണ്ട്രോള് ആന്റ് കമാന്റണ്ട് സെന്ററില്‍ 315 ഉദ്യോഗസ്ഥരും സര്‍ക്കാര്‍ വകുപ്പുകളുമായി ആശയവിനിമയം നടത്തുന്നതിന് 36 ലെയ്സന്‍ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നതായും മേജര്‍ ജനറല്‍ ഖാലിദ് അല്‍ത്വയ്യാശ് പറഞ്ഞു. പുണ്യസ്ഥലങ്ങളിലേക്കുള്ള നിയമ ലംഘകരുടെ നുഴഞ്ഞുകയറ്റവും അനധികൃത തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്തുന്നതും ഹെലികോപ്റ്ററുകള്‍ വഴി നിരീക്ഷിക്കും. ഹെലികോപ്റ്റര്‍ നിരീക്ഷണത്തില്‍ കണ്ടെണ്ടത്തുന്ന കാര്യങ്ങളെക്കുറിച്ച് അപ്പപ്പോള്‍ തന്നെ ഫീല്‍ഡിലുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിവരം നല്‍കുമെന്നും വ്യോമ നിരീക്ഷണ വിഭാഗം മേധാവി കേണല്‍ അബ്ദുല്ല അല്‍അബ്ദുല്‍ വഹാബ് പറഞ്ഞു.
അതിനിടെ, മക്കയിലേക്ക് അനുമതി പത്രമില്ലാതെ പ്രവേശിക്കുവരെ നേരിടാന്‍ കനത്ത പരിശോധനയാണ് നടക്കുന്നത്. ഇഹ്റാം വേഷത്തില്‍ പ്രത്യേക അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 116 പേരെ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ സുരക്ഷാ സെനികര്‍ പിടികൂടിയതായി ഹജ്ജ് സുരക്ഷാ സേനാ മേജര്‍ ജനറല്‍ ഖാലിദ് അല്‍ത്വയ്യാശ് അറിയിച്ചു.
ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 132 ഹജ് സര്‍വിസ് സ്ഥാപനങ്ങളും കണ്ടെണ്ടത്തിയിട്ടുണ്ടണ്ട്. അനധികൃത തീര്‍ഥാടകരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച പത്തു ഡ്രൈവര്‍മാരെയും സുരക്ഷാ വകുപ്പുകള്‍ പിടികൂടി.
ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കുന്നതിനുള്ള പ്രത്യേക അനുമതി പത്രവും മക്ക ഇഖാമയുമില്ലാത്ത 3,31,000 വിദേശികളെയും ഒരു മാസത്തിനിടെ മക്കയുടെ പ്രവേശന കവാടങ്ങളില്‍നിന്ന് സുരക്ഷാ വകുപ്പുകള്‍ തിരിച്ചയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."