തൃത്തല്ലൂര്‍ യു.പി സ്‌കൂളില്‍ വ്യത്യസ്ഥമായി പരമ്പരാഗത നാടന്‍ പുഷ്പപ്രദര്‍ശനം
വാടാനപ്പള്ളി: പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കാനും സ്‌നേഹിക്കാനും പുഷ്പ പ്രദര്‍ശനം നടത്തി തൃത്തല്ലൂര്‍ യു.പി.സ്‌കൂള്‍.
ഗ്രാമത്തിലെ തൊടിയിലും വരമ്പത്തും കുറ്റിക്കാട്ടിലും, തോട്ടിലും, കുളത്തിലും വളരുന്ന വിവിധ ഇനം സസ്യങ്ങളുടെ പൂക്കളുടെ പ്രദര്‍ശനമാണ് വിജ്ഞാനപ്രദവും ജനശ്രദ്ധയും ആകര്‍ഷിച്ചത്. പച്ചക്കറികളുടേയും വിവിധ ഇനം പഴങ്ങളുടേയും, ഔഷധച്ചെടികളുടേയും, നാടന്‍ ചെടികളുടേയും പൂക്കളെ ഒന്നിച്ചു കണ്ട മുതിര്‍ന്നവര്‍ക്ക് അവരുടെ പഴയ കാല ഓര്‍മകളിലേക്കുളള ഒരു തിരിച്ച് പോകലിന്റെ വേദി കൂടിയായി. രാജമല്ലി, അശോകം, മുരിങ്ങ, മത്തങ്ങ, കുമ്പളങ്ങ, കൊങ്ങിണിപ്പൂക്കള്‍,താമര,ആമ്പല്‍, എരുക്കിന്‍ പൂവ്, തുമ്പപ്പൂവ് ,കണിക്കൊന്ന, നാടന്‍ റോസുകള്‍, വിവിധ ഇനം ചെത്തികള്‍ ,മുല്ല പൂക്കള്‍, കൃഷ്ണ കിരീടം, ദശപുഷപങ്ങള്‍, കോളാമ്പി, ചക്കിപ്പൂവ്, തൊണ്ടി പ്പൂവ് മുടങ്ങി 264 തരം പൂക്കള്‍ പ്രദര്‍ശനത്തിന് ഒരുക്കി പ്രദര്‍ശനത്തിലെ ഏറ്റവും ആകര്‍ഷണമായ പു വായി സര്‍പ്പഗന്ധി പൂവ് തിരഞ്ഞെടുത്തു. മത്സരം വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു എച്ച്.എം സി.പി ഷീജ അധ്യക്ഷയായി. കോഡിനേറ്റര്‍ കെ.എസ് ദീപന്‍ ആമുഖ പ്രഭാഷണം നടത്തി മദര്‍ പി.ടി.എ പ്രസിഡന്റ് അമ്പിളി രാജന്‍ , പി.വി ശ്രീജാ മൗസമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."