പ്രളയത്തില്‍ കുതിര്‍ന്ന തുണിത്തരങ്ങള്‍ നീക്കം ചെയ്തില്ല; ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതായി പരാതി
ചാലക്കുടി: ഹാന്‍വീവിലെ തുണിത്തരങ്ങള്‍ ചീഞ്ഞഴിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതായി പരാതി.
പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍വീവിന്റെ ഷോറൂമിലാണ് തുണിത്തരങ്ങള്‍ ചീഞ്ഞഴിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നത്. പ്രളയത്തില്‍ ഷോറൂമില്‍ വെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്നാണ് തുണിത്തരങ്ങള്‍ നശിച്ചത്. റീജനല്‍ ഓഫിസില്‍ നിന്നും അനുമതി ലഭിക്കാത്തതാണ് തുണിത്തരങ്ങള്‍ നീക്കം ചെയ്യുന്നതിന് തടസമായി ജീവനക്കാര്‍ പറയുന്നത്. ഇന്‍ഷൂറന്‍സ് കമ്പനി അധികൃതര്‍ ഷോറൂമിലെത്തി കണക്കെടുപ്പ് നടത്തിയിട്ടും തുണിത്തരങ്ങള്‍ നീക്കം ചെയ്യാന്‍ റീജിനല്‍ ഓഫിസില്‍ നിന്നും അനുമതി നല്‍കുന്നില്ല.
പത്ത് ലക്ഷം രൂപയുടെ കൈത്തറി തുണിത്തരങ്ങളാണ് ഇവിടെ നശിച്ചത്. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഇതുവഴി നടക്കാനാകാത്ത അവസ്ഥയാണിപ്പോള്‍. സമീപത്തെ വ്യാപാരികള്‍ക്കും ദുര്‍ഗന്ധം ദുരിതമായി മാറുന്നുണ്ട്.
ദുര്‍ഗന്ധത്തെ തുടര്‍ന്ന് തുണിത്തരങ്ങള്‍ വാങ്ങാനായി ആരുമെത്തുന്നുമില്ല. ദുര്‍ഗന്ധം വമിക്കുന്ന തുണിത്തരങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് വ്യാപാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."