HOME
DETAILS
MAL
കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് തെരഞ്ഞെടുപ്പ്; സ്റ്റേ തള്ളാതെ കോടതി
backup
August 03 2019 | 20:08 PM
ജോസ് കെ. മാണിക്ക് തിരിച്ചടി
തൊടുപുഴ: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്ത തൊടുപുഴ മുന്‍സിഫ് കോടതി ഉത്തരവ് നിലനിര്‍ത്തി ഇടുക്കി മുന്‍സിഫ് കോടതിയുടെ വിധി. പി.ജെ ജോസഫ് വിഭാഗം നല്കിയ പരാതിയില്‍ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് നീക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗമാണ് കോടതിയെ സമീപിച്ചത്.
ഇടുക്കി മുന്‍സിഫ് രശ്മി രവീന്ദ്രന് മുന്‍പാകെ നടന്നുവന്ന ഇരുവിഭാഗത്തിന്റെയും വാദം നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും വിധിപറയുന്നത് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഫിലിപ്പ് ചേരിയില്‍, മനോഹര്‍ നടുവിലേടത്ത് എന്നിവര്‍ ജോസ് കെ. മാണി എം.പിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തൊടുപുഴ മുട്ടം മുന്‍സിഫ് കോടതിയെ സമീപിക്കുകയും കോടതി ചെയര്മാന് തെരഞ്ഞെടുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."