പ്രവേശനോത്സവം വൈവിധ്യമാക്കി സ്‌കൂളുകള്‍
അത്തോളി: പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം അത്തോളി ഗവ.വി.എച്ച്.എസ് സ്‌കൂളില്‍ കൊമേഡിയന്‍ മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ കുട്ടികള്‍ അക്ഷരദീപം തെളിയിച്ചു.
അക്ഷരദീപം വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ബിജേഷും സ്റ്റുഡന്റ് പോലീസ് കെഡറ്റുകള്‍ക്കുള്ള അംഗത്വ വിതരണം പഞ്ചായത്തംഗം ഷീബാ രാമചന്ദ്രനും പാഠ പുസ്തക വിതരണം ഡെപ്യൂട്ടി എച്ച്.എം കെ.ടി സുരേന്ദ്രനും നിര്‍വഹിച്ചു. യൂനിഫോം വിതരണം പി.ടി.എ പ്രസിഡന്റ് എം.എം മനോജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെംബര്‍ ഷഹനാസ് .ബി അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ കെ.വി ഷിബു, എച്ച്.എം.എം.സി. രാഘവന്‍, ടി.കെ വിജയന്‍, എം. ഗിരി, പി.ബി നിഷ, ഇ. സുനില്‍ കുമാര്‍ സംസാരിച്ചു.
ഫറോക്ക് : രാമനാട്ടുകര ഗണപത് എ.യു.പി സ്‌കൂളില്‍ പ്രവേശനോത്സവ പരിപാടികള്‍ കൗണ്‍സിലര്‍ കെ.എം വിനീത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ പി.സി കദീജകുട്ടി, പ്രധാനാധ്യാപകന്‍ എം.പവിത്രന്‍, പി.ടി.എ പ്രസിഡന്റ് കൃഷ്ണാനന്ദന്‍, ടി.പി ശശിധരന്‍, വത്സന്‍, എം. സുനിത സംസാരിച്ചു.
ഫറോക്ക് : കൊളത്തറ വികലാംഗ വിദ്യാലയത്തിലെ പ്രവേശനോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടു കൂടിയുളള ഘോഷയാത്രയോടെയാണ് വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റത്.
പി.ടി.എ പ്രസിഡന്റ് സിദ്ധീഖ് വൈദ്യരങ്ങാടി, മതര്‍ പി.ടി.എ പ്രസിഡന്റ് പുഷ്പ ചാലിയം, പ്രധാനാധ്യാപകന്‍ ടി.അബ്ദുല്‍ റസാക്ക്, വിനോദ് സംസാരിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും നടന്നു.
ഫറോക്ക് : തുമ്പപ്പാടം ഐ.ഇ.എം സ്‌കൂളിലെ പ്രവേശനോത്സവം കൗണ്‍സിലര്‍ കളളിയില്‍ റഫീഖ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.റഫീഖ് ഹസന്‍ അധ്യക്ഷനായി.
അബ്ദുല്‍ ഹമീദ്, പി.അബ്ദുല്ല, ഷൈലജ, ബുഷ്‌റ ആബിദ, ഷഹര്‍ബാനു, റഹ്്മത്തുല്ല, ആബിദ്, സാബിറ, ഹൈറുന്നീസ സംസാരിച്ചു .
കുന്നമംഗലം: കാരന്തൂര്‍ മര്‍ക്കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം പഞ്ചായത്ത് മെംബര്‍ ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് കെ.മൊയ്തീന്‍കോയ അധ്യക്ഷനായ ചടങ്ങില്‍ നവാഗതരില്‍ ഏറ്റവും പ്രായം കുറഞ്ഞ സവിത .ആര്‍ എന്ന വിദ്യാര്‍ഥിനിക്ക് ഉപഹാരം നല്‍കിക്കൊണ്ട് ആദരിച്ചു.
എളേറ്റില്‍: എളേറ്റില്‍ നോര്‍ത്ത് എം.എം.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവ പരിപാടി പഞ്ചായത്ത് പ്രസിഡണ്ടന്റ് എന്‍.സി ഉസ്സയിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റണ്ട് പി.സി ബാബു അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണം കെ.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വര്‍ണ്ണാഭമായ പ്രകടനവും നടന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."