HOME
DETAILS
MAL
കര്‍ശന നടപടിയെടുക്കും: മന്ത്രി ശശീന്ദ്രന്‍
backup
August 03 2019 | 20:08 PM
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മനപ്പൂര്‍വമല്ലാത്ത കൊലപാതക ശ്രമമെന്നനിലയില്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ കേസെടുത്തിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പ്രത്യേകമായി പരിശോധിക്കും. അങ്ങനെ ആരെങ്കിലും കുറ്റക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരേയും നടപടിയുണ്ടാകും. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ടവരാണ്. അവരാണ് നിയമം പാലിച്ചുകൊണ്ടുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ഈ വിഷയത്തില്‍ നിയമാനുസൃത നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവരം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡി.ജി.പിയുമായും തിരുവനന്തപുരം ജില്ലാ കലക്ടറുമായും ട്രാന്‍സ്‌പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി വാര്‍ത്തകളുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും സ്വീകരിക്കും. വാഹനമോടിച്ച ആളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."