HOME
DETAILS
MAL
'ഇതെല്ലാം ചെയ്തത് ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് അറിയുമ്പോള്‍ ലജ്ജിക്കുന്നു'
backup
August 03 2019 | 20:08 PM
കൊച്ചി: ശ്രീറാം വെങ്കിട്ടരാമനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി. വാഹനമോടിക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമന് വരുത്തിയ നിയമലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് എം.എം മണി വ്യക്തമാക്കി.
അര്‍ധരാത്രി അമിതവേഗതയില്‍ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിനുശേഷം ശ്രീറാം അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തിന്റെ പേരില്‍ ചാര്‍ത്താന്‍ ശ്രമം നടത്തിയതായി വാര്‍ത്തകളുണ്ട്.
ഇതെല്ലാം ചെയ്തിരിക്കുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് അറിയുമ്പോള്‍ ലജ്ജിക്കുകയാണ്. കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."