ജനവാസമേഖലയില്‍ മദ്യഷാപ്പ് സ്ഥാപിച്ചതിനെതിരേ പ്രതിഷേധം
പുല്‍പ്പള്ളി: താഴയങ്ങാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബീവറേജ് കോര്‍പ്പറേഷന്റെ വിദേശമദ്യവില്‍പനശാല ജനവാസകേന്ദ്രമായ കടമാന്‍തോട് പാലത്തിനുസമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
കുരിശടി, ജഡയറ്റകാവ്, അമൃത വിദ്യാലയം, കൃഷിഭവന്‍, ഹോമിയോ ഡിസ്‌പെന്‍സറി, മൃഗാശുപത്രി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളോട് ചേര്‍ന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ മദ്യശാല മാറ്റിയതിനെതിരേ പ്രതിഷേധം വ്യാപകമാണ്. ചൊവ്വാഴ്ച രാത്രിയാണ് ബീവറേജ് അധികൃതര്‍ മദ്യാശാല ഇവിടേക്ക് മാറ്റിയത്. ജനങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്നാണ് മദ്യശാല രാത്രിയില്‍ മാറ്റിസ്ഥാപിച്ചത്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന പതയോട് ചേര്‍ന്നാണ് ഇപ്പോള്‍ മദ്യശാല മാറ്റിയിരിക്കുന്നത്.
ജനങ്ങളുടെ പ്രതിഷേധം മുന്നില്‍കണ്ട് വന്‍ പൊലിസ് സന്നാഹമാണ് ബീവറേജിന് സമീപത്തായി വിന്യസിച്ചിരിക്കുന്നത്. അനധികൃതമായി ആരംഭിച്ച മദ്യശാല നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍.
ബീവറേജ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോടതിയ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിവിധ സംഘടനാ ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."