നടീല്‍ യന്ത്രങ്ങള്‍ക്ക് ക്ഷാമം കര്‍ഷകര്‍ ദുരിതത്തില്‍
കൊടുവായൂര്‍: നടീല്‍ യന്ത്രങ്ങള്‍ക്ക് ക്ഷാമം കര്‍ഷകര്‍ ദുരിതത്തില്‍. രണ്ടാംവിള ഇറക്കുന്നതിന് ഞാറ്റടികള്‍ തയ്യാറാക്കിയ കര്‍ഷകര്‍ക്കാണ് നടീല്‍ യന്ത്രങ്ങള്‍ ലഭിക്കാത്തതുമൂലം കൃഷിപ്പണികള്‍ അവതാളത്തില്‍ ആയിട്ടുള്ളത്. കൊടുവായൂര്‍, പെരുവെമ്പ, വടവന്നൂര്‍, കൊല്ലങ്കോട് പല്ലശ്ശന എന്നീ പഞ്ചായത്തുകളിലാണ് ഞാറുനടീല്‍ നടക്കാത്ത അവസ്ഥ ഉണ്ടായിട്ടുള്ളത് .ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ കഴിഞ്ഞവര്‍ഷം തൊഴില്‍ സേനകളെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സഹായം കൃഷിയിടങ്ങളില്‍ ഇപ്പോഴും ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
പാടശേഖര സമിതികള്‍ നടീല്യന്ത്രങ്ങള് വാടകക്കെടുത്താണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. യന്ത്രവല്‍കൃത കൃഷിരീതി ഉപയോഗപ്പെടുത്തണമെന്ന കൃഷിവകുപ്പിന്റെ ആവശ്യം കൃത്യമായി നടപ്പിലാക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും ഒരു പഞ്ചായത്തില്‍ രണ്ട് നടീല്‍ യന്ത്രങ്ങളെ കര്‍ഷകര്‍ക്ക് നല്കുവാന് നടപടിയുണ്ടാവണമെന്നാണ് പാടശേഖര സമിതികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."