HOME
DETAILS
MAL
യു.എസ് പ്രസിഡന്റാകാനില്ലെന്ന് മിഷേല്‍ ഒബാമ
backup
August 03 2019 | 20:08 PM
വാഷിങ്ടണ്‍: പ്രസിഡന്റാകാന്‍ താനില്ലെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമ. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ഈ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാനും മികച്ച ലോകം കെട്ടിപ്പടുക്കാനും പല മാര്‍ഗങ്ങളുമുണ്ട്. ഞാനത് ചെയ്യുന്നുമുണ്ട്. യുവജനങ്ങളോടൊപ്പം ചേര്‍ന്ന് കുടുംബങ്ങളെ സഹായിക്കുന്നു-അവര്‍ പറഞ്ഞു.
മിഷേലിനു മാത്രമേ ട്രംപിനെ പുറത്താക്കാനാവൂവെന്ന് ഈയിടെ ഫിലിം നിര്‍മാതാവ് മൈക്കല്‍ മൂര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."