സി.കെ മൊയ്തുട്ടി മുസ്‌ലിയാര്‍; തെയ്യോട്ടുചിറ ഗ്രാമത്തിന്റെ ചരിത്രാധ്യായം
തെയ്യോട്ടുചിറ: ജീവിതകാലം മുഴുവന്‍ ദീനീ പ്രബോധന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന സി.കെ മൊയ്തുട്ടി മുസ്്‌ലിയാരുടെ വിയോഗത്തോടെ തെയ്യോട്ടിച്ചിറയെന്ന പ്രദേശത്തിന്റെ ചരിത്രത്തിലെ മറ്റൊരധ്യായംകൂടി അവസാനിച്ചു. തെയ്യോട്ടുച്ചിയിലെ ഓരോര്‍ത്തര്‍ക്കും ആ നാമം സുപരിചിതമായിരുന്നു. പ്രമുഖ പണ്ഡിതനും അഹ്്‌ലുസ്സുന്നയുടെ ധീര വാഗ്മിയുമായിരുന്ന കല്ലൂര്‍ ഉസ്താദിന്റെ വിയോഗാനന്തരം 2008 ലായിരുന്നു ഉസ്താദ് തെയ്യോട്ടുച്ചിറയില്‍ സേവനമാരംഭിച്ചത്. മരണത്തിന് മുമ്പ് തന്നെ തന്റെ പിന്‍ഗാമി മൊയ്തുട്ടി ഉസ്താദായിരിക്കണമെന്ന് കല്ലൂര്‍ ഉസ്താദ് സൂചന നല്‍കിയിരുന്നു.
തെയ്യോട്ടുച്ചിറയില്‍ സേവനം ചെയ്യുന്നതിന്ന് മുമ്പ് തന്നെ കമ്മുസൂഫിയുടെ മഖാമുമായി ബന്ധം പുലര്‍ത്തിയിരുന്നു. ആ ബന്ധം അതിലേറെ സുദൃഢമായി മരണം വരെ നിലനിര്‍ത്തി. പരിസര മഹല്ലുകളില്‍ നിന്ന് സാമാന്യം വലിയ മഹല്ലായ തെയ്യോട്ടുച്ചിറയെ ഏത് പ്രതിസന്ധികളെയും തന്റെ ശൈലിയില്‍ തരണ ചെയ്തിരുന്നു. പ്രദേശത്തിന്റെ ആത്മീയ കേന്ദ്രമായ കമ്മുസൂഫിയുടെ സവിധത്തിലെത്തുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ ആശ്വാസമായിരുന്നു ഉസ്താദ്. കമ്മുസൂഫിക്ക് പുറമെ കണ്യാല മൗല അടക്കമുള്ള നിരവധി ആത്മീയ നേതാക്കളുമായി വളരെ വലിയ ബന്ധമണ്ടായിരുന്നു. സമസ്തയെ ഏറെ സ്‌നേഹിച്ച ഉസ്താദ് സംഘടനാ പ്രവര്‍ത്തകര്‍ക്കെന്നും ആവേശവുമായിരുന്നു. മഹല്ലിന്റെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മുന്നില്‍ നിന്ന് ധൈര്യം പകരാന്‍ ഉസ്താദുണ്ടായിരുന്നു.
ചെറുപ്പം മുതല്‍ തന്നെ മത പ്രഭാഷണ വേദികളില്‍ നിറസാന്നിധ്യമായിരുന്നു. ഒട്ടേറെ പള്ളികളും മദ്രസകളും നിര്‍മിക്കുന്നതിലും വളര്‍ത്തുന്നതിലും ഉസ്താദിന്റെ പ്രഭാഷണങ്ങള്‍ ഏറെ സഹായകമായിട്ടുണ്.
കല്ലൂര്‍ ഉസ്താദിനോടുള്ള ആത്മീയ ബന്ധം പ്രസംഗം കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാകും. അവരെ സ്മരിക്കാത്ത പ്രഭാഷണങ്ങള്‍ അപൂര്‍വമായിരുന്നു. എസ്.കെ.എസ്.എസ്.എഫ് തെയ്യോട്ടുച്ചിറ യൂനിറ്റിന്റെ കീഴില്‍ ആരംഭിച്ച തര്‍ബ്ബിയ ടീനേജ് ഹബ്ബ് ഉല്‍ഘാടന മായിരുന്നു അവസാന പൊതുപരപാടി. ആവേദിയില്‍ വെച്ച് കല്ലൂര്‍ ഉസ്ത്ദിനെ ഏറെ അനുസ്മരിക്കുകയും ശേഷം 'ഡാക്ടര്‍ മാര്‍ പ്രസംഗിക്കരുതെന്ന് പറഞ്ഞിട്ടുണ്ട് എന്നാലും മരണം വരെ ഞാന്‍ പ്രസംഗിക്കുമെന്നും'പറഞ്ഞ് ആവശ്യമായ നിര്‍ദശങ്ങള്‍ നല്‍കിയായിരുന്നു ഉസ്താദ് പിരിഞ്ഞത്. തിങ്കളാഴ്ച തുടങ്ങാനിരുന്ന ടീനേജ് ഹബ്ബിലെ ക്ലാസിന്റെ ആരംഭം ആ വേദിയില്‍ സംഘാടകരുടെ തീരുമാന പ്രകാരം ഉസ്താദ് തന്നെ ബിസ്മി ചൊല്ലിക്കൊടുത്ത് തുടങ്ങി. തര്‍ബിയയിലെ ആദ്യ ഉസ്താദായിട്ടാണ് അദ്ധേഹം വിട പറഞ്ഞത്.
സൗമ്യതയിലും സ്‌നേഹത്തിലുമായിരുന്നു അദ്ധേഹം പെരുമാറിയത്. അതിന്റെ തെളിവായിരുന്നു മരണ വാര്‍ത്തയറിഞ്ഞത് മുതല്‍ തെയ്യോട്ടിച്ചിറയിലേക്കും തന്റെ നാടായ എടായ്ക്കലേക്കും ഒഴുകിയെത്തിയ ആയിരങ്ങള്‍. ജീവിതം ഒരു വലിയ സന്ദേശമായി കാണിച്ച് തന്ന അദ്ധേഹത്തിന്റ മരണവും ഒരു വലിയ സന്ദേശമായിരുന്നു. മുഹര്‍റമില്‍ തിങ്കളഴ്ച രാവില്‍ സ്വുബ്ഹിയോടടുത്ത സമയത്ത് തഹജ്ജുദ് നിസ്‌കാരം നിര്‍വഹിച്ച് കമ്മു സൂഫിയുടെ ചാരത്ത് പള്ളിയില്‍ ഖിബിലയിലേക്ക് തിരിഞ്ഞു കിടന്നായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."