വ്യാപാരയുദ്ധം: ചൈന യു.എസിന്റെ അടുത്ത വ്യാപാര പങ്കാളിയല്ലാതായി
വാഷിങ്ടണ്‍: ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരയുദ്ധം വീണ്ടും കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തില്‍ ചൈന യു.എസിന്റെ ഉറ്റ വ്യാപാര പങ്കാളിയല്ലാതായതായി റിപ്പോര്‍ട്ട്. പകരം മെക്സിക്കോ, കാനഡ എന്നീ അയല്‍ രാജ്യങ്ങളാണുള്ളത്.
ഈവര്‍ഷം ആദ്യ പകുതിയിലെത്തി നില്ക്കുമ്പോള് കാനഡ കഴിഞ്ഞാല്‍ മെക്സിക്കോയാണ് യു.എസിന്റെ ഏറ്റവുമടുത്ത വ്യാപാര പങ്കാളിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയില്‍നിന്ന് യു.എസിലേക്കുള്ള ഇറക്കുമതി 12 ശതമാനവും യു.എസില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 19 ശതമാനവും കുറവുണ്ടായിട്ടുണ്ട്.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്പന്നങ്ങള്ക്ക് 25 ശതമാനം (250 ബില്യന്‍ ഡോളര്‍) നികുതി ചുമത്തിയിരുന്നു.
സെപ്റ്റംബര്‍ മുതല്‍ വീണ്ടും 10 ശതമാനം തീരുവ വര്‍ധന കൂടിയുണ്ടായി. 300 ബില്യന്‍ യു.എസ് ഡോളറിന്റെ അത്രയും വരുമിത്. യു.എസ് ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുന്നതിന് ഉയര്‍ന്ന തീരുവ നിശ്ചയിച്ച് ഇതിന് തുല്യ നാണയത്തില്‍ ചൈനയും തിരിച്ചടിച്ചു. 2015നു ശേഷം ഇതാദ്യമായി യു.എസുമായുള്ള വ്യാപാരത്തില്‍ മെക്സിക്കോക്കും താഴെയായി മൂന്നാമതെത്തിയിരിക്കുകയാണ് ചൈന.
അതേസമയം, ഇത് ചൈനയെ മാത്രമല്ല ആഗോള ഓഹരി വിപണിയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞദിവസം ചൈനീസ് ഉല്പന്നങ്ങള്ക്കു 300 ബില്യന്‍ ഡോളറിന്റെ തീരുവ ട്രംപ് പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയായ എസ് ആന്റ് പി സൂചിക ഈവര്‍ഷത്തെ ഏറ്റവും മോശമായ നിലയിലേക്കു പതിച്ചു. വെള്ളിയാഴ്ച സാങ്കേതികഭീമനായ നാസ്ഡാക് സൂചിക 1.3 ശതമാനവും ഡോ ജോണ്‍സ് വ്യാവസായിക ശരാശരി 0.4 ശതമാനവും ഇടിവു രേഖപ്പെടുത്തി.
എന്നാല്‍ യു.എസ് ചര്‍ച്ചയ്ക്കുണ്ടെങ്കില്‍ ചൈനയും തയാറാണെന്നും പോരാടാനാണെങ്കില് അതിനും ചൈന ഒരുക്കമാണെന്നും യു.എന്നിലെ പുതിയ ചൈനീസ് അംബാസിഡര്‍ സാങ് ജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."