പേപ്പര്‍ ഉല്‍പന്നങ്ങളുടെ നിരോധനം ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: കണ്ണൂരിലെ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും പേപ്പര്‍ കപ്പുകളും പേപ്പര്‍ പ്ലേറ്റുകള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി സ്റ്റേ ചെയ്തു. നിരോധനം ചോദ്യം ചെയ്ത് ശ്രീകണ്ഠ പുരത്തെ സ്പ്രൗട്ട് എന്റര്‍പ്രൈസസ് നല്‍കിയ ഹരജിയില്‍ ഹരജിക്കാരുടെ കപ്പുകളും പ്ലേറ്റുകളും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും തടയരുതെന്നാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പ്ലാസ്റ്റിക് നിരോധനത്തെത്തുടര്‍ന്ന് ആന്തൂര്‍, മട്ടന്നൂര്‍, തളിപ്പറമ്പ് നഗരസഭകളിലും കൊളയാട്, മലപ്പട്ടം, കേളകം പഞ്ചായത്തുകളിലുമാണ് പേപ്പര്‍ കപ്പുകളും പ്ലേറ്റുകളുടെയും ഉപയോഗം നിരോധിച്ചിട്ടുള്ളത്. നിരോധനം ഏര്‍പ്പെടുത്തിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു പുറമേ കലക്ടര്‍, ശുചിത്വമിഷന്‍, വ്യവസായ വകുപ്പ് അഡി. ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് നോട്ടിസ് നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."