ജൂലൈ ചൂടേറിയ മാസമെന്ന് യു.എന്‍
ഈവര്‍ഷം ജൂലൈയില്‍ മാത്രം ഗ്രീന്‍ലാന്‍ഡിലെ ഐസ് പാളി 197 ബില്യന്‍ ടണ്‍ ജലമാണ് ഉത്തര അത്‌ലാന്റിക് സമുദ്രത്തിലേക്ക് ചുരത്തിയത്. ആഗോള കടല്‍ നിരപ്പ് 0.5 മില്ലിമീറ്റര്‍ (0.2 ഇഞ്ച്) ഉയരാന്‍ ഇത് ഇടയാക്കി
വിയന്ന: ചരിത്രത്തിലെ ചൂടേറിയ മാസത്തിനുള്ള റെക്കോര്‍ഡ് ഇക്കഴിഞ്ഞ ജൂലൈക്ക്. ലോക കാലാവസ്ഥാ പഠന സംഘടനയുടെ കണക്കനുസരിച്ച് ജൂലൈ 1 മുതല്‍ 29 വരെ ആഗോള ശരാശരി താപനില മുന്‍ ചൂടന്‍ മാസമായ 2016 ജൂലൈയെക്കാള്‍ കൂടുതലാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഹരിതഗൃഹവാതകങ്ങളുടെ ഉല്‍പാദനം അടിയന്തരമായി കുറയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂറോപ്പില്‍ മുമ്പൊന്നുമില്ലാത്ത ചൂടാണ് ഇത്തവണ ജൂലൈയില്‍ അനുഭവപ്പെട്ടത്. ആഗോള താപനം നിലവിലെ 3.6 ഡിഗ്രി(2 സെല്‍ഷ്യസ്)യില്‍ നിന്ന് 2.4(1.5 സെല്‍ഷ്യസ്)ലേക്ക് കുറയ്ക്കാന്‍ പാരിസ് കാലാവസ്ഥാ കരാറില്‍ ലോക രാഷ്ട്രത്തലവന്മാര്‍ സമ്മതിച്ചിരുന്നു. 19ാം നൂറ്റാണ്ടിനു ശേഷം ചരിത്രത്തിലെ ഏറ്റവും ചൂടുള്ള അഞ്ചു വര്‍ഷമാണ് 2015- 2019 കാലയളവിനുള്ളില്‍ ഉണ്ടായത്.
ഈവര്‍ഷം ജൂലൈയില്‍ മാത്രം ഗ്രീന്‍ലാന്‍ഡിലെ ഐസ് പാളി 197 ബില്യന്‍ ടണ്‍ ജലമാണ് ഉത്തര അത്‌ലാന്റിക് സമുദ്രത്തിലേക്ക് ചുരത്തിയത്. ആഗോള കടല്‍ നിരപ്പ് 0.5 മില്ലിമീറ്റര്‍ (0.2 ഇഞ്ച്) ഉയരാന്‍ ഇത് ഇടയാക്കി. ബ്രിട്ടന്‍, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെല്ലാം റെക്കോര്‍ഡ് ചൂടാണ് ഇത്തവണയുണ്ടായത്. പാരീസില്‍ 42.6 സെല്‍ഷ്യസ് (108.7 ഡിഗ്രി) എന്ന ഉയര്‍ന്ന താപനില രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."