വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
കണ്ണൂര്‍: ജില്ലയിലെ 82 തദ്ദേശ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. ജില്ലാ പഞ്ചായത്ത്, മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, 71 ഗ്രാമപഞ്ചായത്തുകള്‍, രണ്ടു മുനിസിപ്പാലിറ്റികള്‍ എന്നിവയാണ് ഇതിനകം വാര്‍ഷിക പദ്ധതി സമര്‍പ്പിച്ചത്. നഗരസഭകളില്‍ കൂത്തുപറമ്പും ശ്രീകണ്ഠപുരവുമാണ് വാര്‍ഷിക പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടിയത്. മെയ് 31നകം വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. പദ്ധതി നടപ്പാക്കുമ്പോള്‍ സ്പില്‍ ഓവര്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. പ്ലാസ്റ്റിക് കാരിബാഗ് നിരോധിത ജില്ലാ പ്രഖ്യാപനം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ജില്ലയില്‍ പ്ലാസ്റ്റിക് വില്‍പ്പന വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."