HOME
DETAILS

ജനാധിപത്യവും മതേതരത്വവും തകര്‍ത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി

  
backup
October 11 2018 | 07:10 AM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b5-3

പട്ടാമ്പി: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഒന്നിച്ച് കൊണ്ടു പോകേണ്ട പ്രധാനമന്ത്രി ജനാധിപത്യവും, മതേതരത്വവും തകര്‍ത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പട്ടാമ്പിയില്‍ മോഴിക്കുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് സ്മാരക കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ മതേതരത്വവും, ജനാധിപത്യവും ചോദ്യം ചെയ്യപ്പെടുകയാണ്. ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ വന്നാല്‍ അതിലെ ശരിയും, തെറ്റും നോക്കി തെറ്റാണെങ്കില്‍ തിരുത്തി ശരിയാണെങ്കില്‍ അതിന് തക്കതായ മറുപടി കൊടുത്ത് മുമ്പോട്ട് പോകുകയാണ് വേണ്ടത്. റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അക്കമിട്ട് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും പ്രധാനമന്ത്രിക്ക് മറുപടിയില്ല. യു.പി.എ.സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ 526 കോടി രൂപയുടെ കരാറല്ല ബി.ജെ.പി സര്‍ക്കാറിന്റെ 1570 കോടി രൂപയുടെ കരാറാണ് രാജ്യത്തിന് ഗുണകരമെന്നാണ് രാജ്യരക്ഷാ മന്ത്രി പറയുന്നത് ഒരു കമ്പനി ഉണ്ടാക്കി രണ്ടാഴ്ച്ച പോലും ആയിട്ടില്ലാത്ത അംബാനിയുടെ കമ്പനിക്ക് കരാര്‍ നല്‍കിയതോടെ ഇടപാടില്‍ വന്‍ അഴിമതി നടന്നുവെന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കെട്ടിവച്ച കാശ് പോലും കിട്ടാത്ത സംസ്ഥാനങ്ങളില്‍ പോലും ബി.ജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേത് സി.പി.എമ്മിന് ഇന്നും മുഖ്യ എതിരാളി കോണ്‍ഗ്രസ്സാണ് അവരുടെ ധാരണ കോണ്‍ഗ്രസ്സ് ക്ഷയിച്ചാല്‍ സി.പി.എം വളരുമെന്നാണ്. 71 കൊല്ലമായി രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിന് എന്ത് വളര്‍ച്ചയാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു.മുന്‍പ് ബംഗാളും ത്രിപുരയുമുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല .സി.പി.എമ്മിന്റെ നിഷേധാത്മക നയവും, യാഥാര്‍ത്ഥ്യബോധമില്ലാത്ത നിലപാടുകളുമാണ് ആ പാര്‍ട്ടിയെ ഈ നിലയില്‍ കൊണ്ടെത്തിച്ചത്.നാട്ടില്‍ പുറത്തിറങ്ങി ബി.ജെ.പിക്കെതിരായി കത്തി ഊരുന്നതല്ലാതെ രാഷ്ട്രീയ രംഗത്ത് പരാജയപ്പെടുത്തേണ്ട ശക്തി ബി.ജെ.പിയാണെന്ന് സി.പി.എമ്മിന് ഇപ്പോഴും ബോദ്ധ്യം വന്നിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയും ത്യാഗോജ്ജ്വലമായ പൊതുപ്രവര്‍ത്തനത്തിന്റെ ഉടമയുമായിരുന്ന മോഴിക്കുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ പേരില്‍ വൈകിയാണെങ്കിലും ഒരു സ്മാരകം ഉണ്ടായത് പട്ടാമ്പിയുടെനന്മയാണ്. പൊതുസമ്മേളനം മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണനും, കോണ്‍ഫറന്‍സ് ഹാള്‍ഡി.സി.സി.പ്രസിഡണ്ട് വി.കെ.ശ്രീകണ്ഠനും ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ.സി.പി.മുഹമ്മദ് അധ്യക്ഷനായി. മുന്‍ എം.പി വി.എസ് വിജയരാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ വി.ടി.ബല്‍റാം, ഷാഫി പറമ്പില്‍, നഗരസഭാ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സി.എ.എം.എ കരീം, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രന്‍ ,എ രാമസ്വാമി, ഇ മുഹമ്മദ് കുഞ്ഞി, .കമ്മുക്കുട്ടി എടത്തോള്‍ , പി.കെ.ഉണ്ണികൃഷ്ണന്‍, കെ.വി.മരക്കാര്‍, ജിതേഷ് മോഴിക്കുന്നം, എ.പി.രാമദാസ്, കെ.ആര്‍ നാരായണസ്വാമി, സി.സംഗീത, ഇ.ടി.ഉമ്മര്‍, എന്‍.ഗോപകുമാര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago