പെരിന്തല്‍മണ്ണ; നഗരക്കുരുക്കിനു കാരണം പിടിപ്പുകേടെന്ന് പ്രതിപക്ഷം
പെരിന്തല്‍മണ്ണ: ടൗണിനെ ഇത്രയേറെ ഗതാഗതക്കുരുക്കിലേക്ക് എത്തിച്ചത് ര@ണ്ടു പതിറ്റാ@ണ്ടായി നഗരസഭ ഭരിക്കുന്ന കക്ഷിയുടെ പിടിപ്പുകേടാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ഉസ്മാന്‍ താമരത്ത്. വാഹങ്ങളുടെ വര്‍ധനവ് കണക്കിലെടുത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സി.പി.എം ഭരണസമിതിക്കായിട്ടില്ല.
നഗരത്തിലെ പ്രധാന റിംഗ് റോഡുകള്‍ വീതികൂട്ടി നവീകരിച്ചാല്‍ പ്രധാന ജങ്ഷനിലെ കുരുക്കിന് വലിയ തോതില്‍ കുറവുണ്ട@ാവും. 13 വര്‍ഷം മുന്‍പ് പൊതുജനങ്ങള്‍ നഗര മധ്യത്തില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനായി സൗജന്യമായി വിട്ടു നല്‍കിയ മൂന്ന് ഏക്കറോളം ഭൂമിയില്‍ ഇത്രയും വര്‍ഷമായിട്ടും ഒരു തരത്തിലുള്ള നിര്‍മാണ പ്രവൃത്തിയും നടന്നില്ല.
ബസ്സ്റ്റാന്‍ഡില്ലാത്തതിനാല്‍ റോഡരികില്‍ കാത്തുനില്‍ക്കുന്ന യാത്രക്കാരുടെ എണ്ണവും യാത്രക്കാര്‍ക്ക് കയറാന്‍ പ്രധാന ജങ്ഷനുകളോട് ചേര്‍ന്ന് നിരവധി ബസുകള്‍ പാര്‍ക്കു ചെയ്യുന്നതും ഗതാഗതത്തിന് വലിയ തോതില്‍ തടസമുണ്ട@ാക്കുന്നു.
കോടികള്‍ മുടക്കി നിര്‍മിച്ച നിലവിലുള്ള ര@ണ്ട് ബസ് സ്റ്റാന്‍ഡുകളുടെയും നിര്‍മാണത്തിലെ ദീര്‍ഘ വീക്ഷണക്കുറവ് മൂലം യാത്രക്കാര്‍ കൈയ്യൊഴിഞ്ഞു. റിംഗ് റോഡുകള്‍ നവീകരിച്ച് ബൈപ്പാസ് റോഡുകള്‍ കൂടി ഉപയോഗപ്പെടുത്തി വണ്‍വെ സംവിധാനവും സിറ്റി ബസ്സ് സര്‍വീസും തുടങ്ങുന്നതിനെ കുറിച്ച് പഠനം നടത്തി പദ്ധതി തയാറാകണം.
ദീര്‍ഘ ദൂര വാഹങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ കടന്നു പോകാവുന്ന ഒറോടംപാലം- മാനത്ത്മംഗലം ബൈപ്പാസ് യാഥാര്‍ഥ്യമാക്കണമെന്നും ഉസ്മാന്‍ താമരത്ത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."