മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അര്‍ഹരെ ഒഴിവാക്കുന്നു; മുസ്ലിം ലീഗ് സമരത്തിലേക്ക്
കഴക്കൂട്ടം: മത്സ്യ തൊഴിലാളി ക്ഷേമനിധിയില്‍ എല്ലാ വിഭാഗം മത്സ്യ ത്തൊഴിലാളികളെയും ഉള്‍പ്പെടുത്താതെ അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്ക് അടക്കം ക്ഷേമനിധി അംഗത്വം നിഷേധിക്കുന്ന നടപടികള്‍ക്കെതിരേ മുസ്ലിംലീഗ് പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നു.
സമരപരിപാടികളുടെ ഭാഗമായി കഠിനംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുത്തന്‍തോപ്പ് മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫസര്‍ തോന്നക്കല്‍ ജമാല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
എസ്. അബ്ദുല്‍ ഖരീം മാസ്റ്റര്‍ അധ്യക്ഷനായി. ഹരിത സ്പര്‍ശം ചെയര്മാന് ഷഹീര്‍ ജി. അഹമ്മദ് സമര വിശദീകരണം നടത്തി. എം.എസ് കമാലുദ്ദീന് സ്വാഗതം പറഞ്ഞു.
ജില്ലാ ലീഗ് ജന. സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം, സെക്രട്ടറി ചാന്നാങ്കര എം.പി കുഞ്ഞ്, കടവിളാകം കബീര്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് നസീമ കബീര്‍, ഷഹീര്‍ ഖരീം, നൗഷാദ് ഷാഹുല്‍, മുനീര്‍ കുരവിള, അന്‍സര്‍ പെരുമാതുറ, മണ്‍സൂര്‍ ഗസ്സാലി, ബദര്‍ ലബ്ബ, പള്ളിനട അന്‍സാരി, നിസാം എ.ആര്, അജ്മല്‍ ഭായി, സിയാദ് പുതുകുറിച്ചി, ഷബീര്‍ പുതുകുറിച്ചി, ഖനി തുരുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."