മെസ്സിക്ക് മൂന്നുമാസം വിലക്ക്
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സിക്ക് വിലക്ക്. അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് മൂന്ന് മാസത്തേക്കാണ് താരത്തെ വിലക്കിയിട്ടുള്ളത്. കോപ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്ക്കെതിരായ റഫറിമാരുടെ പക്ഷപാതപരമായ ഇടപെടലിനെ തുടര്‍ന്ന് മെസ്സി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് മെസ്സിക്കെതിരേ നടപടി സ്വീകരിച്ചത്. വിലക്ക് ലഭിച്ചതോടെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന അര്‍ജന്റീനയുടെ സൗഹൃദ ഫുട്ബോളില്‍ കളിക്കാന്‍ മെസ്സിക്ക് കഴിയില്ല.
സസ്പെന്ഷന് നടപടിക്കെതിരേ മെസ്സിക്ക് ഏഴ് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം. കോപ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിനെ ചാംപ്യന്മാരാക്കാന് ഒത്തുകളി നടക്കുന്നതായാണ് മെസ്സി ആരോപിച്ചത്. ബ്രസീലിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ലഭിക്കേണ്ട@ിയിരുന്ന ഉറച്ച രണ്ട് പെനാല്‍റ്റികള്‍ റഫറി അനുവദിച്ചില്ലെന്ന് മെസ്സിയും അര്‍ജന്റീനയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറേഷന് സംഘാടകര്‍ക്കെതിരേ താരം ആരോപണവുമായി രംഗത്തെത്തിയത്.
ചിലിക്കെതിരായ ലൂസേഴ്സ് ഫൈനലിന്റെ 37-ാം മിനുട്ടില്‍ മെസ്സിക്കും ചിലി ക്യാപ്റ്റന്‍ ഗാരി മെഡലിനും റഫറി ചുവപ്പുകാര്‍ഡ് കാട്ടിയിരുന്നു. ഇരുവരും തര്‍ക്കിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തതിനായിരുന്നു റഫറ ചുവപ്പ് കാര്‍ഡ് കാണിച്ചത്. എന്നാല്‍, റഫറി അഴിമതിക്കാരനാണെന്ന് മെസ്സി പിന്നീട് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."