HOME
DETAILS
MAL
മധുരം വിളമ്പാന്‍ പൊലിസും
backup
June 01 2017 | 22:06 PM
ആലക്കോട്: ആലക്കോട്ടെ പൊലിസുകാര്‍ നവാഗതര്‍ക്ക് മധുര പലഹാരം വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു. പൊലിസ് എന്ന് കേട്ടാല്‍ പേടിച്ചോടുന്ന ബാല്യം നമ്മില്‍ പലര്‍ക്കുമുണ്ടാകാം. എന്നാല്‍ ആലക്കോട് മേഖലയിലെ വിദ്യാലയങ്ങളില്‍ ആദ്യമായെത്തിയ കുരുന്നുകള്‍ പൊലിസ് മാമന്‍മാരെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
ആലക്കോട് സി.ഐ ഇ.പി സുരേശന്റെ ആശയം സഹപ്രവര്‍ത്തകരുമായി പങ്കുവച്ചതോടെയാണ് മധുര പലഹാര വിതരണം പ്രാവര്‍ത്തികമായത്. ചെറുപ്പത്തില്‍ തന്നെ പൊലിസുമായി വിദ്യാര്‍ഥികള്‍ക്ക് സൗഹൃദം സ്ഥാപിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഉദ്ദേശമെന്ന് ഇ.പി സുരേശന്‍ പറഞ്ഞു. യൂനിഫോമിട്ട പൊലിസുകാരെ അടുത്തു കണ്ടതോടെ ചിലര്‍ക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ നാവില്‍ മധുരം എത്തിയതോടെ കരച്ചിലിന് വിരാമമിട്ട് പാട്ട് പാടി കൊടുക്കാനും ചില വിരുതര്‍ മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."