കുന്നിക്കോട്ട് എക്സൈസ് റെയ്ഞ്ച് ഓഫിസ് ആരംഭിക്കും
പുനലൂര്‍: പത്തനാപുരം താലൂക്കിലെ എക്സൈസ് റെയ്ഞ്ച് ഓഫിസ് കുന്നിക്കോട്ട് യാഥാര്‍ഥ്യമാകുന്നു. ദേശീയപാതയോരത്ത് കുന്നിക്കോട് പൊലിസ് സ്റ്റേഷനു സമീപം വിളക്കുടി പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് എക്സൈസ് ഓഫിസ് തുടങ്ങുന്നത്. വാടകയില്ലാതെയാണ് പഞ്ചായത്ത് കെട്ടിടം അനുവദിച്ചത്. ഓഫിസിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങളൊരുക്കാന്‍ പഞ്ചായത്ത് എട്ടുലക്ഷം രൂപ അനുവദിച്ചു.
നിലവില്‍ എക്സൈസ് റെയ്ഞ്ച് ഓഫിസ് പുനലൂര്‍ മാര്‍ക്കറ്റിനു സമീപത്താണ് പ്രവര്‍ത്തിക്കുന്നത്. താലൂക്ക് വിഭജനം നടന്നതോടെ ഓഫിസ് പത്തനാപുരത്തേക്കു മാറ്റാന്‍ സ്ഥലം തേടിയിരുന്നു. തലവൂര്‍ കേന്ദ്രീകരിച്ച് ഓഫിസിന് സ്ഥലം കണ്ടെത്താനും ശ്രമം നടന്നു. നിലവിലുള്ള കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മതിയെന്നും വാടക നല്‍കേണ്ടെന്നും പഞ്ചായത്ത് അറിയിച്ചതോടെ എക്സൈസ് റെയ്ഞ്ച് ഓഫിസ് കുന്നിക്കോട്ട് യാഥാര്‍ഥ്യമാകുകയായിരുന്നു. തലവൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, മേലില, വെട്ടിക്കവല, ഇളമ്പല്‍, നരിക്കല്‍ പ്രദേശങ്ങള്‍ ഓഫിസിന്റെ പരിധിയില്‍വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."