ദമ്പതികള്‍ക്കെതിരേ അക്രമം: സിവില്‍ പൊലിസ് ഓഫിസര്‍ക്കെതിരേ കേസ്
കാസര്‍കോട്: ദമ്പതികള്ക്കെതിരേയുണ്ടായ അക്രമസംഭവത്തില്‍, സസ്പെന്‍ഷനില്‍ കഴിയുന്ന സിവില്‍ പൊലിസ് ഓഫിസര്‍ക്കെതിരേയും സിവില്‍ പൊലിസ് ഓഫിസറുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരേയും കാസര്‍കോട് പൊലിസ് കേസെടുത്തു. മായിപ്പാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അജീഷിന്റെ പരാതിയിലാണു സസ്പെന്‍ഷനില്‍ കഴിയുന്ന വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ പ്രദീപ് കുമാറിനെതിരേ കേസെടുത്തത്.
കഴിഞ്ഞ 30ന് വൈകുന്നേരം നാലിന് വാടക വീടിന്റെ മുറ്റത്ത് ദമ്പതികള്‍ നില്ക്കുമ്പോള് അജീഷിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയും തടയാന്‍ ചെന്ന ഭാര്യ ഹര്‍ഷയെ മുഖത്തടിക്കുകയും കാലുകൊണ്ട് ചവിട്ടി തള്ളിയിടുന്നതിനിടയില് ഹര്‍ഷയുടെ കൈയിലുണ്ടായിരുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. അജീഷിന്റെ സ്ഥലത്തിന്റെ ആധാരം ഇയാള്‍ പിടിച്ചു വച്ചത് ചോദിച്ച വിരോധമാണ് സംഭവത്തിനു കാരണമെന്നാണ് പരാതി.
അതേ സമയം, മായിപ്പാടിയിലെ വീടിനു മുകളില്‍ താമസിക്കുന്ന അജീഷിന്റെ കുടുംബത്തോട് വീടൊഴിയണമെന്നാവശ്യപ്പെട്ട വിരോധത്തില്‍ അജീഷും ഭാര്യയും വാക്കത്തി കൊണ്ട് വെട്ടി പരുക്കേല്പിക്കുകയും വധഭീഷണി മുഴക്കുകയും കഴുത്തിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയുടെ സ്വര്‍ണമാല പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് പ്രദീപ് കുമാറിന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."