HOME
DETAILS
MAL
പ്രീത ഷാജിക്കായി എന്തു ചെയ്തു- സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
backup
October 11 2018 | 07:10 AM
കൊച്ചി: കുടിയൊഴിപ്പിക്കലിനെതിരെ പ്രീത ഷാജി നടത്തുന്ന സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ പ്രീതയുടെ കൂടെയാണെന്ന് പറഞ്ഞിട്ട് എന്ത് സഹായം ചെയ്‌തെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ ആകുന്നില്ലെങ്കില്‍ ഇടപെടാന്‍ അറിയാമെന്നും കോടതി പറഞ്ഞു. ഈ മാസം 29ന് മുമ്പ് തീരുമാനം അറിയിക്കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.
കിടപ്പാടം ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരെ മൂന്നാംഘട്ട സമരം തുടങ്ങാനൊരുങ്ങുകയാണ് പ്രീത ഷാജി. കുടിയിറക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും ബാങ്കും റിയല്‍ എസ്റ്റേറ്റ് മാഫിയയും ജപ്തി നടപടിയിലേക്ക് നീങ്ങുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."