അനധികൃതമായി കടത്തുകയായിരുന്ന ചെങ്കല്ല് വില്ലേജ് ഓഫിസര്‍ തടഞ്ഞു
നീലേശ്വരം: അനധികൃതമായി കടത്തുകയായിരുന്ന ചെങ്കല്ല് വില്ലേജ് ഓഫിസര്‍ തടഞ്ഞു. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫിസിലേക്ക് മാറ്റാനാവശ്യപ്പെട്ട ലോറി മാറ്റാതെ ഡ്രൈവര്‍ റോഡില്‍ നിര്‍ത്തിയിട്ടതോടെ വില്ലേജ് ഓഫിസര്‍ പൊലിസ് സഹായം തേടി. വ്യാഴാഴ്ച ബങ്കളത്താണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.അനധികൃതമായി കടത്തുകയായിരുന്ന ഒരു ലോഡ് മണ്ണും ചെങ്കല്ലുമാണ് വില്ലേജ് ഓഫിസര്‍ എസ്. സോവിരാജ് പരിശോധനയ്ക്കിടെ തടഞ്ഞിട്ടത്. രണ്ടു വാഹനങ്ങളും താലൂക്ക് ഓഫിസിലേക്കു മാറ്റാനും ആവശ്യപ്പെട്ടു.
മണ്ണ് ലോറി ഉടന്‍ താലൂക്ക് ഓഫിസിലേക്ക് ഓടിച്ചു പോയെങ്കിലും ചെങ്കല്ല് ലോറി റോഡില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്നാണ് വില്ലേജ് ഓഫിസര്‍ പൊലിസില്‍ ബന്ധപ്പെട്ടത്. ഇതിനിടെ ഏറെ നേരം വൈകി മറ്റൊരാള്‍ ഓട്ടോയില്‍ പാസുമായി വന്നെങ്കിലും ആവശ്യപ്പെടുമ്പോള്‍ കാണിക്കാനുള്ളതല്ല പാസെന്നും അത് വാഹനത്തിലാണു സൂക്ഷിക്കേണ്ടതെന്നും വില്ലേജ് ഓഫിസര്‍ പറഞ്ഞു. ഇതിനിടെ നീലേശ്വരം പൊലിസ് സ്ഥലത്തെത്തി ചെങ്കല്ല് ലോഡ് സ്റ്റേഷനിലേക്കു നീക്കി.
ചിലര്‍ ഫോണില്‍ വിളിച്ചു വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."