സ്വന്തത്തെ വിശ്വസിക്കുക, മുന്നോട്ടുപോവുക; ഏത് ഇരുട്ടിലും പ്രകാശം നിങ്ങളെ തേടിയെത്തും
' ഞാന്‍ എന്നില്‍ വിശ്വസിച്ചു, എന്റെ കഴിവിനെ വിശ്വസിച്ചു, എല്ലാ ആപത്ഘട്ടങ്ങളിലും.' ഈ വാക്കുകള്‍ മാത്രം മതി ലൂക്കാ മോഡ്രിച്ച് എന്ന കളിക്കാരനെ അല്ല മനുഷ്യനെ മനസിലാക്കാന്‍.
ആത്മവിശ്വാസത്തിന്റെ ആള്‍രൂപം എന്നു വേണമെങ്കില്‍ ലൂക്കാ മോഡ്രിച്ചിനെ നമുക്ക് വിശേഷിപ്പിക്കാം. കാരണം, മൈതാനത്തായാലും ജീവിതത്തിലായാലും അദ്ദേഹം പരീക്ഷണങ്ങളെ നേരിട്ടാണ് വിജയം കൊയ്‌തെടുത്തത്. നിങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുക, അതിനായ കഠിനമായി പരിശ്രമിക്കുക. ആ പരിശ്രമം തീര്‍ച്ചയായും നിങ്ങളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് എത്തിക്കുമെന്ന് മോഡ്രിച്ച് പറയുന്നു. അതിനായി ഉദാഹരണമായി അദ്ദേഹം കാണിക്കുന്നത് തന്റെ തന്നെ ജീവിതമാണ്.
യുദ്ധക്കെടുതി അനുഭവിച്ച ബാല്യം. ഇടുങ്ങിയ ഹോട്ടല്‍ മുറികളില്‍ കഴിഞ്ഞ തന്റെ കൗമാരം. ഇവിടെ നിന്നെല്ലാം താന്‍ ഇന്നത്തെ നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന് താന്‍ ഏറ്റവും കൂടുതല്‍ നന്ദി പറുന്നത് തന്റെ കുടുംബത്തോടും തന്നോടുതന്നെയുമെന്ന് മോഡ്രിച്ച് പറയുന്നു. 2018 ലോകകപ്പില്‍ ഫ്രാന്‍സിനോട് തോറ്റെങ്കിലും അതുവരെ ഫുട്‌ബോള്‍ ചരിത്രത്തില്‍ കുഞ്ഞന്മാരായ ക്രൊയേഷ്യയെ ലോകഫുട്‌ബോള്‍ നെറുകയിലേക്ക് ഉയര്‍ത്തിയത് മോഡ്രിച്ചിന്റെ നായകത്വമാണ്. ഈ മികവാണ് അദ്ദേഹത്തിന് ഫിഫയുടെ 2018ലെ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് അര്‍ഹനാക്കിയതും.
ഈ വര്‍ഷം എന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണ്. ക്ലബ്ബ് ഫുട്‌ബോളിലായാലും രാജ്യന്തര ഫുട്‌ബോളിലായാലും ഞാന്‍ ഏറ്റവും സന്തോഷിക്കുന്ന വര്‍ഷമാണിത്. വ്യക്തിപരമായി ഏറ്റവും കൂടുതല്‍ നല്ല നിമിഷങ്ങള്‍ തന്ന വര്‍ഷം എന്നതിനാലാണ്. അതിലേക്ക് എത്തിയതാവട്ടെ എന്റെ കഠിധ്വാനം തന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൂടാതെ എനിക്ക് പിന്തുണ തന്ന എന്റെ കുടുംബവും ഞാന്‍ സ്‌നേഹിക്കുന്നവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ് ഈ നിമിഷം.
കടപ്പാട്: ഫിഫ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."