അഗ്നിശമന സേനയുടെ ജലരക്ഷായാനം നീറ്റിലിറക്കി
നീലേശ്വരം: അഗ്നിശമനസേനക്ക് പുതുതായി ലഭിച്ച ജലരക്ഷാ പ്രവര്‍ത്തന ഉപകരണയാനം ഡിങ്കി കോട്ടപ്പുറം പുഴയില്‍ നീറ്റിലിറക്കി. പ്രളയകാലത്ത് ആളുകളെ രക്ഷിക്കാന്‍ അഗ്നിശമന ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഇത്തരം ജലയാനങ്ങളെയായിരുന്നു. പത്തു പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയുന്ന ജലയാനമാണ് ഡിങ്കി.
കാറ്റുനിറച്ചാണ് ഇതുപയോഗിക്കുന്നത്. ആഴക്കടലിലും ചെറിയ തോടുകളിലും പുറംകടലിലും ഈ ജലരക്ഷായാനം ഉപയോഗിക്കാനാകും.
25 എച്ച്.പി മോട്ടോറാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് അഗ്നിശമനസേന ഓഫിസിലെ സ്റ്റേഷന് ഓഫിസര്‍ സി.പി രാജേഷ് യാനം നീറ്റിലിറക്കി.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ഗോപാലകൃഷ്ണന് മാവില,ഫയര്മാന്മാരായ കെ. ശ്രീജിത്ത്, വി. സുധീഷ്, എസ്. ഉണ്ണി, ഡ്രൈവര്‍മാരായ കെ.ടി ചന്ദ്രന്, ലതീഷ്, ജ്യോതി കുമാര്‍, കെ.ടി ഷെരീഫ്, ഹോം ഗാര്‍ഡ് സി. നരേന്ദ്രന്, സി.എം റോയി എന്നിവര്‍ പങ്കെടുത്തു. കുറ്റിക്കോല്‍ അഗ്നിശമന നിലയത്തിലെ ലീഡിങ് ഫയര്മാന് കെ.എ മനോജ് കുമാര്‍ പരിശീലനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."