HOME
DETAILS
MAL
നഗരസഭാജീവനക്കാരനു മര്‍ദനം; ഒന്‍പതംഗ സംഘത്തിനെതിരേ കേസ്
backup
October 11 2018 | 07:10 AM
കാഞ്ഞങ്ങാട്: കാടുവെട്ടി തെളിയിക്കുകയായിരുന്ന നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരനെ അടിച്ചുപരുക്കേല്‍പ്പിക്കുകയും യന്ത്രം നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒന്‍പതംഗസംഘത്തിനെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം കല്ലൂരാവി സുനാമി കോളനിയിയിലാണ് സംഭവം നടന്നത്.
നഗരസഭക്കുവേണ്ടി യന്ത്രം ഉപയോഗിച്ച് കാടുവെട്ടി മാറ്റുകയായിരുന്ന കുഞ്ഞിരാമനാണ് മര്‍ദനമേറ്റത്. ആ സമയം മറ്റൊരു സ്ഥലത്തെ കാടുകൂടി വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ടു പ്രതികള്‍ സമീപിച്ചു. കുഞ്ഞിരാമന്‍ ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് ഷെരീഫ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം അക്രമിക്കുകയായിരുന്നുവത്രെ. ഇതുസംബന്ധിച്ച് കുഞ്ഞിരാമന്‍ നഗരസഭാസെക്രട്ടറിക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് സെക്രട്ടറി പി.വി അനീഷ് നല്‍കിയ പരാതിയിലാണ് ഹോസ്ദുര്‍ഗ് പൊലിസ് കേസെടുത്തത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."