ആതുരസേവന രംഗത്ത് സി.എച്ച് സെന്റര്‍ മാതൃക: വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി
വാരം: ആതുര സേവന രംഗത്ത് കേരളത്തിലുടനീളം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സി.എച്ച് സെന്ററുകള്‍ ഒരു മാതൃകയാണെന്നും വളരെ മഹത്തായ ഈ സേവന പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും സമൂഹം മുന്നോട്ടുവരണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി.
എളയാവൂര്‍ സി.എച്ച് സെന്റര്‍ വാരം വാദിറഹ്മയില്‍ സംഘടിപ്പിച്ച റമദാന്‍ ജ്ഞാനതീരം-2017 ത്രിദിന പ്രഭാഷണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റസാഖ് അല്‍ വസല്‍ അധ്യക്ഷനായി.
അന്‍വര്‍ ഹുദവി പുല്ലൂര്‍ റമദാന്‍ പ്രഭാഷണം നടത്തി. മാണിയൂര്‍ അഹമ്മദ് മുസലിയാര്‍ പ്രാര്‍ഥന നടത്തി.
ഹുസൈന്‍ ബാഖവി, ഷംസുദ്ദീന്‍ ദാരിമി, ഹബീബ് അസ്ഹരി, ടി.പി ഹമീദ് ഹാജി, സുബൈര്‍ ഹാജി, ടി.വി ഹംസ ഹാജി, എന്‍.കെ കുഞ്ഞഹമ്മദ് ഹാജി, ഷക്കീര്‍ അഹമ്മദ്, വി. അബൂബക്കര്‍ ഹാജി, എന്‍.കെ കമാല്‍ ഹാജി, സൈനുദ്ദീന്‍ മൗവ്വഞ്ചേരി, സത്താര്‍ എന്‍ജിനിയര്‍,
പി.കെ ഇസ്മത്ത്, കെ.പി താഹിര്‍, എം.പി മുഹമ്മദലി, പി.സി അഹമ്മദ് കുട്ടി, വി. ഫാറൂഖ്, വി. മുഹമ്മദ് കുഞ്ഞി ഹാജി, ടി.വി മൊയ്തു ഹാജി, ടി.വി സലാം ഹാജി, ടി.പി അബ്ദുള്‍ ഖാദര്‍, സി.എച്ച് മുഹമ്മദ് അഷ്‌റഫ്, എസ്.വി മുഹമ്മദലി, ടി. ഹംസ, കെ.എം ഷംസുദ്ദീന്‍, കെ.വി മുഹമ്മദ് നവാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."