ഗതാഗതകുരുക്ക് ഒഴിവാകും
കൂത്തുപറമ്പ്: കിണവക്കല്‍ ടൗണ്‍ നവീകരണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നു അനുവദിച്ച അന്‍പതു ലക്ഷം രൂപ ഉപയോഗിച്ചാണ് ഡ്രെയിനേജ്, ഫുട്പാത്ത് എന്നിവ ഉള്‍പ്പെടെ നിര്‍മിച്ച് ടൗണ്‍ നവീകരിക്കുന്നത്. കൂത്തുപറമ്പ്-കണ്ണൂര്‍ റൂട്ടിലെ പ്രധാന ജങ്ഷനാണ് കിണവക്കല്‍. വേങ്ങാട്, അഞ്ചരക്കണ്ടി ഭാഗങ്ങളിലേക്ക് ഉള്‍പ്പെടെ വഴിതിരിഞ്ഞു പോകാന്‍ കഴിയുന്ന ഈ ജങ്ഷനില്‍ മിക്ക സമയത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. റോഡിനു വേണ്ടത്ര വീതിയില്ലാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. ഇതേ തുടര്‍ന്നാണ് ടൗണ്‍ നവീകരണപദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നു അന്‍പതുലക്ഷം രൂപ അനുവദിച്ചത്. റോഡിന്റെ ഇരുവശത്തും ഡ്രെയിനേജ് നിര്‍മിക്കുന്ന പ്രവൃത്തിയാണ് നിലവില്‍ പുരോഗമിക്കുന്നത്. റോഡിന് ഇരുവശവും ഫുട്പാത്തും നിര്‍മിക്കും. പി.ഡബ്ല്യ.ഡി കൂത്തുപറമ്പ് സെക്ഷന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. റോഡ് വീതികൂട്ടി കോണ്‍ക്രീറ്റ് ചെയ്യാനും പദ്ധതിയുണ്ട്. മന്ത്രി കെ.കെ ശൈലജയുടെ ഫണ്ടുപയോഗിച്ച് കണ്ണൂര്‍ ഭാഗത്തേക്ക് ബസ് ഷെല്‍ട്ടറും ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കുന്നതോടെ കിണവക്കല്‍ ടൗണിന്റെ മുഖച്ഛായ തന്നെ മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."