നാലു ലക്ഷം ടി.ഡി വാക്സിനുകള്‍ ജില്ലയിലെത്തി സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള കുത്തിവെപ്പ് ഇന്ന് പുനരാരംഭിക്കും
മലപ്പുറം: ടി.ഡി വാക്സിന് ലഭ്യമല്ലാത്തതിനാല്‍ ഭാഗികമായി മുടങ്ങിയ ജില്ലയിലെ പ്രതിരോധ കുത്തിവെപ്പ് ഇന്ന് പുനരാരംഭിക്കും. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നാലു ലക്ഷം ടി.ഡി വാക്സിനുകളാണ് ഇന്നലെ രാത്രിയോടെ ആരോഗ്യവകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ എത്തിയത്.
എറണാകുളത്തു നിന്നു റോഡുമാര്‍ഗമാണു ജില്ലയില്‍ മരുന്നെത്തിച്ചത്. ഡിഫ്തീരിയ രോഗം പടര്‍ന്നുപിടിച്ച ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ആരോഗ്യവകുപ്പ് തന്നെ നേരിട്ടു പദ്ധതികള്‍ തയാറാക്കിയിരുന്നു. ജില്ലയിലെ വാക്സിന് ക്ഷാമം സംബന്ധിച്ചു കാര്യങ്ങള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ ആരോഗ്യമന്ത്രിയോടും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരുന്നു.
കുറഞ്ഞ എണ്ണം വാക്സിനുകള്‍ മാത്രമാണ് ജില്ലയിലുണ്ടായിരുന്നത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവര്‍ക്കും ഡിഫ്തീരിയ രോഗ ലക്ഷണമുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും നല്കാന് ഇവ മാറ്റിവെക്കുകയായിരന്നു. ഇതിനെ തുടര്‍ന്നാണ് സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ഊര്‍ജ്ജിത കുത്തിവെപ്പ് യജ്ഞം നിലച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."