മദ്യനയം: സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്.വൈ.എസ്
മലപ്പുറം: മദ്യശാലകള്‍ തുറക്കുന്നതും മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍.ഒ.സി എടുത്തുകളയാനുള്ള മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി. സാമൂഹിക, സാമ്പത്തിക മേഖലയില്‍ ആഘാതമേല്‍പ്പിക്കുകയും കുടുംബഭദ്രത തകര്‍ക്കുകയും ചെയ്യുന്ന മദ്യത്തിനെതിരേ സ്ത്രീകളും കുട്ടികളുമടക്കം രംഗത്തിറങ്ങിയിട്ടും സംസ്ഥാനത്തു മദ്യമൊഴുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന പുതിയ തീരുമാനം വോട്ടു ചെയ്ത് അധികാരമേല്‍പിച്ചവരിലെ ഏതു വിഭാഗത്തിന്റേതാണെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡോ. ഹാദിയ വിഷയത്തില്‍ പൊലിസ് അന്വേഷണ റിപ്പോര്‍ട്ടിനു വിരുദ്ധമായി ഹാദിയയുടേതു നിര്‍ബന്ധിത മതംമാറ്റമായിരുന്നുവെന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് സ്വീകരിച്ചതു സര്‍ക്കാര്‍ നയമായിരുന്നോയെന്നു വെളിപ്പെടുത്തണമെന്നും എസ്. വൈ.എസ് ആവശ്യപ്പെട്ടു.
കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, ബി.എസ്.കെ തങ്ങള്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, സി. അബ്ദുല്ല മൗലവി, സി.എച്ച് ത്വയ്യിബ് ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലീം എടക്കര, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.കെ ഹിദായത്തുല്ല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."