വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം
മലപ്പുറം: വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വീണ്ടും അവസരം. ജൂലൈ ഒന്നു മുതല്‍ 31വരെ അര്‍ഹരായവര്‍ക്കു വീണ്ടും അപേക്ഷ സമര്‍പ്പിക്കാം. 18 മുതല്‍ 21 വരെ പ്രായപരിധിയിലുള്ളവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പെടുത്താന്‍ പ്രത്യേക കര്‍മപദ്ധതിക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രൂപം നല്‍കി.
പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി അതാത് ബൂത്തുകളിലെ ബി.എല്‍.ഒമാര്‍ വീടുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിക്കും. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാത്തവരെ കണ്ടെത്തി ഓണ്‍ലൈനായി ചേര്‍ക്കുന്നതിനും ഇവര്‍ പ്രേരിപ്പിക്കും. ജൂലൈ എട്ട്, 22 തിയതികളില്‍ ബി.എല്‍.ഒമാര്‍ വോട്ടര്‍പട്ടികയുമായി രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പോളിങ് ബൂത്തുകളിലുണ്ടാകും.
വോട്ടര്‍പട്ടിക പരിശോധിക്കേണ്ടവര്‍ക്ക് ഈ ദിവസങ്ങളില്‍ ബൂത്തുകളിലെത്തിയാല്‍ വിവരമറിയാം. മരിച്ചവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്നൊഴിവാക്കാന്‍ ബി.എല്‍.ഒമാരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. സ്ത്രീവോട്ടര്‍മാരുടെ എണ്ണം കുറവുള്ള ആറു നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. സ്ത്രീ വേട്ടര്‍മാരുടെ എണ്ണം ഉയര്‍ത്താന്‍ ജില്ലയിലെ വേങ്ങര, തിരൂരങ്ങാടി, വള്ളിക്കുന്ന്, മലപ്പുറം,കൊണ്ടോട്ടി, ഏറനാട് മണ്ഡലങ്ങളില്‍ പ്രത്യേക പ്രചാരണം സംഘടിപ്പിക്കും. 2017 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."