കോണ്‍ഗ്രസ് ഭാരവാഹി പ്രഖ്യാപനം: പാപ്പിനിശ്ശേരിയില്‍ ഭിന്നത രൂക്ഷം
പാപ്പിനിശ്ശേരി: പുതിയ മണ്ഡലം ഭാരവാഹികളുടെ പ്രഖ്യാപനം വന്നതോടെ പാപ്പിനിശ്ശേരിയിലെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയരുന്നു.
നിലവിലുള്ള മണ്ഡലം ഭാരവാഹികള്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വിട്ടു നില്‍ക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കളങ്കിതരായ വ്യക്തികളെ യാതൊരു ദണ്ഡവുമില്ലാതെ ജില്ലാ നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നുവെന്നും നിലവിലെ പ്രസിഡന്റിനേയും സെക്രട്ടറിയേയും മാറ്റണമെന്ന് പല തവണ ഡി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടും പുതിയ അരോളി മണ്ഡലം പ്രസിഡന്റിനെ പ്രഖ്യാപിച്ചതിലൂടെ നേതൃത്വം അണികളുടെ വികാരം കണക്കിലെടുത്തില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രവര്‍ത്തകരുമായി ബന്ധവുമില്ലാത്ത, പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാത്ത, കച്ചവടം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നവരെ മണ്ഡലം പ്രസിഡന്റ് ആക്കിയതോടെ പാപ്പിനിശ്ശേരിയിലെ കോണ്‍ഗ്രസിലെ പ്രവര്‍ത്തനം മെച്ചപ്പെടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പാപ്പിനിശ്ശേരി മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ കെ.കെ ജലീല്‍, കെ.എം ഷഫീഖ്, കെ.പി റാസിക്, കെ. നിഷില്‍ കുമാര്‍, പി.പി മജീദ്, പി.പി കബീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."