മലബാറിലെ കല്യാണപ്പാട്ട് സംഘത്തിലെ അവസാന കാരണവര്‍ പൂന്തല മോയീന്‍ ഓര്‍മയായി
കൊണ്ടോട്ടി:നാടുനീങ്ങിയ കല്യാണപ്പാട്ടുകളും,കോല്‍ക്കളിയുടെ ഈരടികളുമായി ജീവിതം സമ്പുഷ്ടമാക്കിയ മാപ്പിള കലാകാരന്‍ പൂന്തല മോയീന്‍ ഓര്‍മയായി.മലബാറില്‍ വിവാഹ വീടുകളില്‍ ഒരുകാലത്ത് ഒഴിച്ചു കൂടാന്‍ കഴിയാത്ത കല്യാണപ്പാട്ടുകാരില്‍ അവസാനത്തെ കണ്ണിയായിരുന്നു പൂന്തല മോയീന്‍.1970 കളോടെ തന്നെ കല്യാണപ്പാട്ടുകള്‍ നിര്‍ത്തിയിരുന്നെങ്കിലും പൂന്തല മോയീന്‍ പുതു തലമുറക്ക് അന്യം നിന്ന കല്യാണപ്പാട്ടുകള്‍ പാടി വിവരച്ചു നല്‍കിയ കലാകാരനായിരുന്നു.
മലബാറില്‍ ഒരുകാലത്ത് വിവാഹം ഉറപ്പിച്ചാല്‍ കല്യാണപ്പാട്ടുകാരേയും ഉറപ്പിക്കുമായിരുന്നു.വരന്റെ വീട്ടുകാരും,വധുവിന്റെ വീട്ടുകാരം ഏല്‍പ്പിക്കുന്ന കല്യാണ പാട്ടുകാര്‍ തമ്മിലാണ് മല്‍സരം നടക്കുക.ഒരു സംഘം പാടിയതിന് മറുപടിയാണ് എതര്‍ വിഭാഗം പാടേണ്ടത്.
മല്‍സരം കൊഴുക്കുന്നതോടെ പാട്ടുകാര്‍ നിമിശ കവികളായി മാറും.
ഇത്തരത്തില്‍ പിറവി കൊണ്ട നിരവധി കല്യാണപ്പാട്ടുകള്‍ മോയീന്റെ ചുണ്ടില്‍ എന്നും തത്തിക്കളിച്ചിരുന്നു.കല്യാണപ്പാട്ടുകാരിലെ മൂപ്പനായിരുന്നു പൂന്തല മോയീന്‍.
1936ല്‍ എടപ്പറമ്പില്‍ പൂന്തല കുഞ്ഞുവിന്റെയും ആമിനയുടേയും മകനായ മോയീന്‍ പതിനെഞ്ചാം വയസ്സിലാണ് കല്യാണപ്പാട്ടുകാരനായത്.പിതൃ സഹോദരന്‍ കോയാമുട്ടിയായിരുന്നു ഗുരു.1970 കളില്‍ വരെ മോയീന്‍ കല്യാണപ്പാട്ടുമായി രംഗത്തുണ്ടായിരുന്നു.രാത്രി കാല കല്യാണങ്ങള്‍ ഇല്ലാതായതും,ആധുനിക ഗാനമേളകള്‍ അരങ്ങു വാണതുമാണ് കല്യാണപ്പാട്ട് നാടുനീങ്ങിയത്.കല്യാണപ്പാട്ട് ലോപിച്ചാണ് സ്‌കൂള്‍ യുവജനോല്‍സവങ്ങളിലടക്കം മല്‍സര ഇനമായി എത്തിയ വട്ടപ്പാട്ട് രൂപം കൊണ്ടത്.
കല്യാണപ്പാട്ടിന് പുറമെ കോല്‍ക്കളിയിലും ശ്രദ്ദേയനായിരുന്നു മോയീന്‍.
കേരള നാടന്‍ കലാ അക്കാദമി ജേതാവായ മോയീന്‍ സ്‌കൂള്‍ കലോല്‍സവങ്ങളിലെ വിധികര്‍ത്താവുമായിരുന്നു.
ആകാശ വാണിയിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."