HOME
DETAILS
MAL
അത്ഭുതം; ഈ ഓട്ടയടക്കല്‍
backup
October 11 2018 | 08:10 AM
കല്യാശ്ശേരി:റോഡ് നിര്‍മാണ മേഖലയില്‍ അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളും നിലവില്‍ വന്നിട്ടും നമ്മുടെ റോഡുകളില്‍ ഓട്ട അടയ്ക്കുന്നത് പഴഞ്ചന്‍ രീതിയില്‍ തന്നെ.
റോഡിലെ കുഴികളില്‍ മെറ്റലുകള്‍ നിരത്തി അതിന്റെ മുകളില്‍ ടാര്‍ ചേര്‍ത്ത മിശ്രിതം ചേര്‍ത്ത് നിലം തല്ലി ഉപയോഗിച്ച് അമര്‍ത്തുകയാണ് ചെയ്യുന്നത്.. അഞ്ച് മിനുട്ട് മാത്രമാണ് ഓരോ കുഴിയും അടക്കാന്‍ എടുത്തത്. ഇത് നാട്ടുകാരില്‍ അത്ഭുതത്തോടെ നോക്കിക്കണ്ടത്. വാഹനത്തില്‍ എത്തിയ കരാര്‍ തൊഴിലാളികള്‍ എല്ലാ തരം കുഴികളിലും ഒരേ രീതിയിലാണ് പ്രവൃത്തി നടത്തിയത്.
മഴയ്ക്കിടയില്‍ യാതൊരു ശാസ്ത്രീയ മാനദണ്ഡമോ പാലിക്കാതെ വെറും പ്രഹസന മാക്കി നടത്തുന്ന ഓട്ട അടക്കല്‍ പ്രവൃത്തി എന്തിന് വേണ്ടിയാണെന്നു നാട്ടുകാര്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."