ദുരന്തബാധിത പ്രദേശങ്ങള്‍ വിദഗ്ദ്ധ സംഘം സന്ദര്‍ശിച്ചു: റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും
കൊട്ടിയൂര്‍:ഉരുള്‍പൊട്ടലിലും മലയിടിച്ചിലിലും നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് സംഘം പരിശോധന നടത്തി .
നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ഡയക്ടര്‍ ഡോ: വി.നന്ദകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഉരുള്‍ പൊട്ടലും മണ്ണിടിച്ചലും ഭൂമിക്കു വിള്ളലുമുണ്ടായ കൊട്ടിയൂര്‍ പഞ്ചായത്തിലെ നെല്ലിയോടി, അമ്പായത്തോട്,ചപ്പമല പ്രദേശങ്ങളിലും കേളകം പഞ്ചായത്തിലെ ശാന്തിഗിരിയിലുമാണ് സംഘം ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പരിശോധന നടത്തിയത്. ഡയറക്ടര്‍ ഡോ. വി. നന്ദകുമാറിനെ കൂടാതെ കോഴിക്കോട് എന്‍ ഐ ഐ ടി പ്രൊഫസര്‍ എന്‍ ചന്ദ്രാഗത്, ശാസ്ത്രജ്ഞരായ കെ രാജപ്പന്‍, എന്‍ പ്രശോഭ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പ്രകൃതിക്ഷോഭ മേഖലയില്‍ വിദഗ്ദ പരിശോധന നടത്തിയ സംഘം ഈ പ്രദേശങ്ങളിലെ മണ്ണും പരിശോധനയ്ക്കായെടുത്തിട്ടുണ്ട്.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എത്രയും പെട്ടന്ന് തന്നെ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, വില്ലേജ് ഓഫീസര്‍ ജോമോന്‍ മാത്യു എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."